Sunday 26 August 2012

മിഴിനീര്‍പൂക്കള്‍


“ജീവിതത്തില്‍ ഒരു പ്രണയം എന്നോര്‍ക്കുമ്പോളെലെനിക്ക് ഭയം കലര്‍ന്ന സ്വപ്നമാണ്. അതിനോരുപക്ഷേ കാരണം മണലില്‍ തീര്‍ത്ത ശില്‍പ്പങ്ങള്‍ കടല്‍തിരമാലകളാല്‍ തകര്‍ക്കപെടുന്നതുപോലെ എന്‍റെ ആദ്യ പ്രണയം തകര്‍ന്നതുകൊണ്ടാകം.

എന്നും എന്‍റെ ലോകത്ത് നീയുണ്ടായിരുന്നു എന്നാല്‍ നിന്‍റെ ലോകത്ത് ഞാന്‍ ഉണ്ടായിരുന്നില്ല. നിനക്കായി നീ ജീവിച്ചപ്പോള്‍ ഞാന്‍ നിന്നകായി ജീവിച്ചു. എന്‍റെ വേദനയുടെയും, സങ്കടങ്ങളുടെയും മുഹുര്‍ത്തങ്ങളെ  നിനക്ക് വേണ്ടി ആഹ്ലാദനിമിഷങ്ങളാക്കിയപ്പോള്‍ നീ എനിക്കായി കാത്തുവച്ചത് മിഴിനീര്‍പൂക്കളാണ്.

നഷ്ട പ്രണയം എനിക്ക് സമ്മാനിച്ചത്‌ ഓര്‍ക്കാന്‍ കുറെയേറെ ആഹ്ലാദം നിറഞ്ഞ എന്നാല്‍ ഇന്ന് നൊമ്പരമുളവാക്കുന്ന ഓര്‍മകളാണ്. മറക്കാന്‍ ശ്രമിക്കുന്ന ആ ഓര്‍മകള്‍ ഇളം കാറ്റുപോലെ മനസിന്റെ കോണില്‍ അലഞ്ഞു തിരിയുമ്പോള്‍ ഇടക്കെല്ലാം അവയെ ഞാന്‍ എന്‍റെ പ്രിയപെട്ട ഓര്‍മകളാക്കി താലോലിക്കുന്നു. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും എന്തെ നീ എന്നില്‍ മായാതെ നില്‍ക്കുന്നു.

ഒരു പക്ഷെ എന്‍റെ മനസിന്റെ ഏതേങ്കിലുമൊരു കോണില്‍ നിന്നോടുള്ള സ്നേഹം ഇപ്പോഴും ഒളിഞ്ഞു കിടക്കുന്നുണ്ടാകും. അതുകൊണ്ടാകാം എന്‍റെ മനസ്സില്‍ മറ്റൊരു പ്രണയ വസന്തം വിരിയാത്തത്.

നീ നിന്‍റെ വഴിതേടി പോയ നിമിഷം നിന്‍ പ്രണയത്തിന്‍ കരത്താല്‍ എന്‍ ഹൃദയം തകരുമെന്ന് നീ മനസ്സിലാക്കിയില്ല. അതോ മനസിലാക്കിയിട്ടും നീ...

എന്നിലെ ഞാന്‍ സ്നേഹിച്ചിട്ടുളത് നിന്നിലെ നിന്നെയാണ്. അതുകൊണ്ടാകാം ഇന്നും നിന്നെ എനിക്ക് വെറുക്കാന്‍ സാധിക്കാത്തത്. മറ്റുചിലപോളത് നീ വരുമെന്ന് വെറുതെ ആശിക്കുന്നതുകൊണ്ടാകാം. അത് വെറുമൊരുആശയാണെന്ന് എനിക്ക് അറിയാം. നീ തിരികെ വരില്ല എന്ന യാഥാര്‍ത്ഥ്യം ഞാന്‍ എന്നെ തന്നെ പറഞ്ഞ് വിശ്വസിപ്പിക്കും തോറും എന്‍റെ മനസ് മറ്റൊരു ശരിയെ കണ്ടെത്താന്‍ ശ്രമിക്കുന്നു. നീ തിരികെ വരുമെന്ന കാപട്യത്തെ.

നീ എന്നിലേക്ക്‌ വന്ന നിമിഷം മുതല്‍ ലോകത്തിന്റെയും പ്രണയത്തിന്റെയും ശരിയെയും സന്തോഷത്തേയും ഞാന്‍ നിന്നിലൂടെ അറിഞ്ഞു. എന്നാല്‍ ഇന്ന് നിന്‍റെ അസാനിധ്യം ലോകത്തിന്റെ തെറ്റിനെയും പ്രണയത്തിന്റെ വേദനയെയും ഞാന്‍ എന്നിലൂടെ  അറിയുന്നു. . നീ ആയിരുന്നു എന്‍റെ ലോകം.

എന്നിലെ നീയെന്ന ബലഹീനതയെ തളര്‍ത്തെണ്ടത് ഇന്നെന്‍റെ നിലനിപ്പിന്റെ ആവശ്യമാണെന്ന് മനസിലാക്കുന്നു. ജീവിത വഴിയാത്രകളിള്‍ നീയും നിന്‍റെ പ്രണയവും ഒരു പാതിരാവില്‍ കണ്ട സ്വപ്നം പോലെ മാഞ്ഞെക്കാം... മായണം... അല്ലെങ്കില്‍ ഞാന്‍ എന്ന വ്യക്തിയുടെ തകര്‍ച്ചയാകം നിന്‍ ഓര്‍മ്മകള്‍ എനിക്ക് സമ്മാനിക്കുക. 




6 അഭിപ്രായ(ങ്ങള്‍):

  1. പ്രണയം ക്ലീഷേ ആണ്, പക്ഷെ ചിലപ്പൊ അതൊരു വല്ലാത്ത സുഖമാണ്, പറച്ചിലുകൾ ചൊറിച്ചുലുകളാണെങ്കിലും ഈ നഷ്ട പ്രണയത്തിന്റെ വരികൾ ചിലതൊക്കെ ഓർമിപ്പിച്ചു

    ReplyDelete
    Replies
    1. സുഹ്രുത്തേ എല്ലാര്‍ക്കും ഒരേ ചിന്തയും, സംസാര ശൈലിയും അല്ലല്ലോ.അതുകൊണ്ട് എല്ലാര്‍ക്കും ഒരേ വായന അനുഭൂതിയും ലഭികണമെന്നുമില്ല. ഞാന്‍ എന്‍റെതായ ഭാഷയില്‍ എഴുതി.ഞാന്‍ വലിയ പണ്ഡിതനും എഴുത്തുകാരനുമല്ല. എഴുത്തിന്റെ ലോകത്ത് നിരക്ഷരനായ ഒരു പാവം നാട്ടിന്‍പുറത്തുകാരന്‍... താങ്കള്‍ താങ്കളുടെ ലെവലില്‍ വായിച്ചപോള്‍ പറച്ചിലുകള്‍ ചൊറിച്ചിലുകളായി തോന്നിയേക്കാം. അത് ഞാന്‍ അംഗികരിക്കുന്നു. എന്തുതന്നെ ആയാലും അഭിപ്രായത്തിനു വളരെയേറെ നന്ദി. പോരായ്മകള്‍ പരിഹരിക്കാന്‍ ശ്രമിചോളാം

      Delete
  2. എത്രയൊക്കെ മറക്കാന്‍ ശ്രമിച്ചിട്ടും ചിന്തകളെല്ലാം അവസാനം എത്തുന്നത് നിന്നിലാണല്ലോ.
    ഒരു പാതിരാവില്‍ കണ്ട സ്വപ്നം പോലെ അത് മാഞ്ഞു പോയിരുന്നെങ്കില്‍ ...
    അങ്ങനെ ഒന്നുണ്ടാകുമോ? ഉണ്ടാകട്ടെ എന്ന് പ്രാര്ധിക്കുന്നു...

    ReplyDelete
    Replies

    1. മറക്കാന്‍ സാധിക്കില്ല ഒരിക്കലും.. ആര്‍ക്കും അത് സാധിക്കില്ല എന്നാണ് എന്റെ പക്ഷം... മനസിലെ ഈ നൊമ്പരം ഒരു പക്ഷെ കാലത്തിന്റെ കുത്തൊഴുക്കില്‍ എവിടെയെങ്കിലും മങ്ങിയ ഓര്‍മകളായി തങ്ങി നില്‍ക്കും...


      സപ്പോര്‍ട്ടിന് നന്ദിയുണ്ട്....

      Delete
  3. ഒരു നിമേഷം പോല്‍ കടന്നു പോയ്‌ നാളുകള്‍
    ഇനി നമ്മളിരുവരായ് പിരിയേണ്ട നേരമായ്
    ഇത് യാത്ര, ഇവിടെ നാമറിയാത്ത വഴി കട-
    ന്നെവിടെയോ പോകുന്ന പഥികര്‍, അജ്ഞാനികള്‍
    (Arun Gandhigram)

    ReplyDelete

Related Posts Plugin for WordPress, Blogger...