Thursday 4 October 2012

കള്ളം പ്രണയത്തിന്റെ കൂട്ടുകാരനാണ്..


വേര്‍പിരിയലിന് ശേഷം തീര്‍ത്തും അപ്രതീക്ഷിതമായി അവന്‍ അവളെ കണ്ടു. എന്നാല്‍ അവളിൽ ഇപ്പോഴും ആ പ്രണയം അതേ അളവിൽ നിലനിന്നിരുന്നു. മറിച്ച് അവന്റെ വീട്ടുകാർ അവനൊരു കല്ല്യാണം ഉറപ്പിച്ചിരിക്കുന്നു. ആ കൂടികാഴ്ച ഇരുവരുടേയും മനസ്സിൽ കനല്‍ കോരിയിട്ടു. അവള്‍ അവളുടെ ഭാവി ഇങ്ങനെ നിര്‍വചിച്ചു

“ നീ മറ്റൊരാളെ വിവാഹം കഴിച്ചു എന്ന് കരുതി ഞാന്‍ മറ്റൊരു വിവാഹത്തിനു സമ്മതിക്കും എന്ന് നീ കരുതണ്ട.. പക്ഷെ നിന്റെ ഇപ്പോഴുള്ള കുട്ടി നിന്നെ എപ്പോഴെങ്കിലും വിട്ടു പിരിഞ്ഞാല്‍ നീ എന്നെ സ്വീകരിക്കാന്‍ മനസ്സ് കാണിക്കുമോ? അവള്‍ നിന്നെ വിട്ടുപിരിയണം എന്ന് എനിക്കില്ല. നിന്റെ സന്തോഷം എന്തോ അത് എനിക്ക് കണ്ടാല്‍ മതി.”

അവന്‍ അതിനു മറുപടി നല്‍കിയതാവട്ടെ ഇങ്ങനെയും

“എന്റെ നല്ല കാലത്ത് നിന്നെ എന്റെ ജീവിതത്തിന്റെ പങ്കായി ചേര്‍ക്കാന്‍ പറ്റിയില്ലെങ്കില്‍ എന്റെ മോശം കാലത്തും നിന്നെ എന്റെ ജീവിതത്തില്‍ ചേര്‍ക്കാന്‍ ആവില്ല.. “

വീണ്ടും  വര്‍ഷങ്ങള്‍ക്കു ശേഷം അവന്‍ അവളെ കാണുമ്പോള്‍ അവന്റെ കണ്ണുകളിൽ ആദ്യം പതിഞ്ഞത് അവളുടെ നെറ്റിയിലെ സിന്ദൂരമാണ് അവളുടെ കൂടെ തന്നെക്കാള്‍ സുന്ദരനും സുമുഖനുമായ ഒരുവന്‍. അവനെ കണ്ടതും അവള്‍ ചിരിച്ചുകൊണ്ട് കൂടെ നില്‍ക്കുന്ന സുമുഖനെ പരിചയപെടുത്തി.

അവളെ കണ്ടു പിരിയുമ്പോള്‍ അവന്റെ മനസ്സ് മന്ത്രിച്ചു ഒരാള്‍ക്ക് ഇങ്ങനെ കള്ളംപറയാന്‍ ആവുമോ? ശരിയാ പ്രണയം എന്ന് പറയുന്നത് തന്നെ കള്ളം അല്ലെ...?
26 അഭിപ്രായ(ങ്ങള്‍):

 1. അങ്ങനെ പ്രണയം കള്ളം ആണെന്ന തിരിച്ചറിവ് വന്നല്ലോ. ഇനിയും പലതും അറിയാനുണ്ട്. മിനിക്കഥ കൊള്ളാം

  ReplyDelete
  Replies
  1. ഹ.. ഹ.. ഇത് കഥ..അല്ലെ..? വെറുതെ ഇരുന്നപ്പോള്‍ തോന്നിയ കാര്യം. ;p

   Delete
 2. പ്രണയം ഒരു തരത്തില്‍ അഭിനയമാണ് . ശെരികള്‍ മാത്രം കാണിക്കുന്ന ഒരു നാടകം , ..അത് പിന്നെ മനസിലാകും കള്ളം പറഞ്ഞിരുന്ന ന്ടകം ആണെന്ന് ..എനിക്ക് ഇഷ്ടപ്പെട്ടു

  ReplyDelete
  Replies
  1. എങ്കിലും ഈ ലോകത്ത് അപൂര്‍വ്വമായി അഭിനയം അല്ലാത്ത റിയല്‍ പ്രണയത്തെയും നമ്മുക്ക് കാണുവാന്‍ സാധിക്കും.. പക്ഷെ ആ പ്രണയത്തിലും ഉണ്ടാകും കുറെ തെറ്റും ശരിയും.. അത് ഓരോരുത്തരുടെയും കാഴ്ചപാടുകള്‍ പോലെ ഇരിക്കും... ഇനിയും വരണം ഈ വഴി..

   Delete
 3. കള്ളമാണെങ്കിലും പ്രണയം കൊള്ളാം , കഥയും

  ReplyDelete
  Replies
  1. ഹ.. ഹ.. ഈ പ്രണയകഥയും കള്ളം ആണെന്ന് മനസ്സിലായി അല്ലെ?

   Delete
 4. പ്രണയം കള്ളമാണോ റോബിന്‍?? എന്തായാലും എനിക്ക് അംഗീകരിക്കാം കഴിയില്ല

  ReplyDelete
  Replies
  1. സംഗീത് പ്രണയം കള്ളം അല്ല...നല്ല പ്രണയങ്ങളും ഉണ്ട്. അത് നമ്മുക്ക് രണ്ടുപേര്‍ക്കും നന്നായി അറിയാം.. എങ്കിലും ചിലരുടെ പ്രണയമെങ്കിലും കള്ളം ആണ്.. എന്തെ അല്ലെ? ഇന്ന് കൂടുതലും പ്രണയം എന്നത് കള്ളം അല്ലെ.?

   Delete
  2. ചില പ്രണയങ്ങള്‍ അങ്ങനെയാണ്, അതിനു ആയുസ് കൂടുതല്‍ ഉണ്ടാകില്ല, ചിലപ്പോള്‍ അത് ഒരു ആകര്‍ഷണം മാത്രം ആകാം, എന്തായലും ഈ എഴുത്ത് ഇഷ്ട്ടപെട്ടു,കൂടുതല്‍ പോരട്ടെ,ആശംസകള്‍ !!!!

   Delete
  3. ഈ അഭിപ്രായത്തിനു വളരെയേറെ നന്ദി..... :) ഇനിയും വരണം.... :P

   Delete
 5. ആത്മാംശമുള്ള ഈ കഥ ഇഷ്ടമായി :)

  ReplyDelete
  Replies
  1. താങ്ക്സ് ഈ വരവിനു... :)

   Delete
 6. Replies
  1. ഹ.. ഹ.. അതെന്താ ചിരിച്ചേ? :)

   Delete
 7. കള്ളം പറയാത്ത മനുഷ്യന്‍ എന്ന കഥയില്‍ ഇത്‌ ഇട്ടിരുന്നോ? ഒരു സംശയം ഞാന്‍ ഒന്ന് കണ്‍ഫേം ആക്കട്ടെ

  എന്തായാലും രസകരമായി എഴുതിയിരിക്കുന്നു

  ReplyDelete
 8. ഒട്ടും സംശയിക്കേണ്ട ഇട്ടിരുന്നു.. ഹ.. ഹ.. താങ്ക്സ് ഈ വരവിന്....

  ReplyDelete
 9. ഭ്രമമാണ് പ്രണയം വെറും ഭ്രമം...................വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടിക സൌധം....

  http://manumenon08.blogspot.com/

  ReplyDelete
  Replies
  1. ഹ.. ഹ... :) എന്റെ അഭിപ്രയത്തില്‍ സ്നേഹവും പ്രണയവും രണ്ടും രണ്ടാണ്.. പ്രണയം ഒരു തരം ഭ്രമം. ആകര്‍ഷണത.. എന്നാല്‍ സ്നേഹം നേരെ തിരിച്ചും... :)

   Delete
 10. കഥയെങ്കിലും മനസ്സില്‍ തോന്നിയ ആശയം കൊള്ളാം !!

  ReplyDelete
  Replies
  1. താങ്ക്സ് ഫൈസല്‍.......,,,, :)

   Delete
 11. ഞാനും ആലോചിച്ചു ഇതെവിടെയോ കണ്ടിട്ടുണ്ടല്ലോ.
  പ്രണയ നൈരാശ്യ സംഹിത, എന്നൊരു കവിതാ സമാഹാരം എഴുതാനുള്ള വകുപ്പ് കൈയില്‍ ഉണ്ടെന്നു മനസിലായി.

  ReplyDelete
  Replies
  1. ഹ.. ഹ... അങ്ങനെ ഒന്നും ഇല്ല.. :)

   Delete
 12. വായിക്കുമ്പോള്‍ പലര്‍ക്കും ഒരു വിങ്ങല്‍ അനുഭവപ്പെടും തീര്‍ച്ച .....

  ReplyDelete
  Replies
  1. ഇത് ഇന്ന് നാം കാണുന്ന പ്രണയമാണ്.... താങ്ക്സ്... :)

   Delete
 13. പോട്ടെടോ പടവാ.,
  ഇയ്യ് ബെസമിക്കാണ്ടിരി.., അനക്കൊള്ള ഹൂറീനെ പടച്ചോന്‍ കൊണ്ടന്നു തരും...

  നന്നായി എഴുതി..,
  ആശംസകള്‍

  ReplyDelete
 14. ഈ പെണ്ണുങ്ങളുടെ ഒരു കാര്യം,അല്ലേടാ,,,

  ReplyDelete

Related Posts Plugin for WordPress, Blogger...