Sunday 26 August 2012

മിഴിനീര്‍പൂക്കള്‍


“ജീവിതത്തില്‍ ഒരു പ്രണയം എന്നോര്‍ക്കുമ്പോളെലെനിക്ക് ഭയം കലര്‍ന്ന സ്വപ്നമാണ്. അതിനോരുപക്ഷേ കാരണം മണലില്‍ തീര്‍ത്ത ശില്‍പ്പങ്ങള്‍ കടല്‍തിരമാലകളാല്‍ തകര്‍ക്കപെടുന്നതുപോലെ എന്‍റെ ആദ്യ പ്രണയം തകര്‍ന്നതുകൊണ്ടാകം.

എന്നും എന്‍റെ ലോകത്ത് നീയുണ്ടായിരുന്നു എന്നാല്‍ നിന്‍റെ ലോകത്ത് ഞാന്‍ ഉണ്ടായിരുന്നില്ല. നിനക്കായി നീ ജീവിച്ചപ്പോള്‍ ഞാന്‍ നിന്നകായി ജീവിച്ചു. എന്‍റെ വേദനയുടെയും, സങ്കടങ്ങളുടെയും മുഹുര്‍ത്തങ്ങളെ  നിനക്ക് വേണ്ടി ആഹ്ലാദനിമിഷങ്ങളാക്കിയപ്പോള്‍ നീ എനിക്കായി കാത്തുവച്ചത് മിഴിനീര്‍പൂക്കളാണ്.

നഷ്ട പ്രണയം എനിക്ക് സമ്മാനിച്ചത്‌ ഓര്‍ക്കാന്‍ കുറെയേറെ ആഹ്ലാദം നിറഞ്ഞ എന്നാല്‍ ഇന്ന് നൊമ്പരമുളവാക്കുന്ന ഓര്‍മകളാണ്. മറക്കാന്‍ ശ്രമിക്കുന്ന ആ ഓര്‍മകള്‍ ഇളം കാറ്റുപോലെ മനസിന്റെ കോണില്‍ അലഞ്ഞു തിരിയുമ്പോള്‍ ഇടക്കെല്ലാം അവയെ ഞാന്‍ എന്‍റെ പ്രിയപെട്ട ഓര്‍മകളാക്കി താലോലിക്കുന്നു. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും എന്തെ നീ എന്നില്‍ മായാതെ നില്‍ക്കുന്നു.

ഒരു പക്ഷെ എന്‍റെ മനസിന്റെ ഏതേങ്കിലുമൊരു കോണില്‍ നിന്നോടുള്ള സ്നേഹം ഇപ്പോഴും ഒളിഞ്ഞു കിടക്കുന്നുണ്ടാകും. അതുകൊണ്ടാകാം എന്‍റെ മനസ്സില്‍ മറ്റൊരു പ്രണയ വസന്തം വിരിയാത്തത്.

നീ നിന്‍റെ വഴിതേടി പോയ നിമിഷം നിന്‍ പ്രണയത്തിന്‍ കരത്താല്‍ എന്‍ ഹൃദയം തകരുമെന്ന് നീ മനസ്സിലാക്കിയില്ല. അതോ മനസിലാക്കിയിട്ടും നീ...

എന്നിലെ ഞാന്‍ സ്നേഹിച്ചിട്ടുളത് നിന്നിലെ നിന്നെയാണ്. അതുകൊണ്ടാകാം ഇന്നും നിന്നെ എനിക്ക് വെറുക്കാന്‍ സാധിക്കാത്തത്. മറ്റുചിലപോളത് നീ വരുമെന്ന് വെറുതെ ആശിക്കുന്നതുകൊണ്ടാകാം. അത് വെറുമൊരുആശയാണെന്ന് എനിക്ക് അറിയാം. നീ തിരികെ വരില്ല എന്ന യാഥാര്‍ത്ഥ്യം ഞാന്‍ എന്നെ തന്നെ പറഞ്ഞ് വിശ്വസിപ്പിക്കും തോറും എന്‍റെ മനസ് മറ്റൊരു ശരിയെ കണ്ടെത്താന്‍ ശ്രമിക്കുന്നു. നീ തിരികെ വരുമെന്ന കാപട്യത്തെ.

നീ എന്നിലേക്ക്‌ വന്ന നിമിഷം മുതല്‍ ലോകത്തിന്റെയും പ്രണയത്തിന്റെയും ശരിയെയും സന്തോഷത്തേയും ഞാന്‍ നിന്നിലൂടെ അറിഞ്ഞു. എന്നാല്‍ ഇന്ന് നിന്‍റെ അസാനിധ്യം ലോകത്തിന്റെ തെറ്റിനെയും പ്രണയത്തിന്റെ വേദനയെയും ഞാന്‍ എന്നിലൂടെ  അറിയുന്നു. . നീ ആയിരുന്നു എന്‍റെ ലോകം.

എന്നിലെ നീയെന്ന ബലഹീനതയെ തളര്‍ത്തെണ്ടത് ഇന്നെന്‍റെ നിലനിപ്പിന്റെ ആവശ്യമാണെന്ന് മനസിലാക്കുന്നു. ജീവിത വഴിയാത്രകളിള്‍ നീയും നിന്‍റെ പ്രണയവും ഒരു പാതിരാവില്‍ കണ്ട സ്വപ്നം പോലെ മാഞ്ഞെക്കാം... മായണം... അല്ലെങ്കില്‍ ഞാന്‍ എന്ന വ്യക്തിയുടെ തകര്‍ച്ചയാകം നിന്‍ ഓര്‍മ്മകള്‍ എനിക്ക് സമ്മാനിക്കുക. 
സമരം ചെയ്ത നഴ്സുമാരും ആന്റിസോഷ്യലിസ്റ്റുകളോ?


“കഴിഞ്ഞ ദിവസം മാര്‍ബസേലിയൂസ് ഹോസ്പിറ്റലില്‍ ഉണ്ടായ സമരത്തിന്‍റെ പേരില്‍ സമരം ചെയ്ത 3 നേഴ്സുമാരുടെ പേരില്‍ ആന്മഹത്യശ്രമത്തിനും, അവരെ ആന്മഹത്യക്കു പ്രേരിപ്പിച്ചു, പൊതുമുതല്‍ നശിപ്പിച്ചു എന്നിങ്ങനെ 7 വകുപ്പുകള്‍ പ്രകാരം നേഴ്സുമാരെ സഹായിച്ച സമരസമിതി,BJP,CPM പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ്‌ കേസ് എടുത്തിരിക്കുന്നു.

ഈ സംഭവത്തെ നമ്മുടെ അഭ്യന്തരമന്ത്രി ന്യായികരിച്ചത്‌ ഇങ്ങനെ
“സമരത്തിന്‍റെ മറവില്‍ ചില സാമൂഹ്യവിരുതര്‍ പൊതുമുതല്‍ നശിപ്പിച്ചിരിക്കുന്നു. ആന്റിസോഷ്യലിസ്റ്റുകളെ വളരാന്‍ അനുവദിക്കില്ല

ഇതായിരുന്നു പോലീസിനെ ന്യായികരിച്ച് അഭ്യന്തരമന്ത്രി പറഞ്ഞത്. 

ഈ കേസില്‍ ഒന്‍പതുപേരെ അറെസ്റ്റ്‌ ചെയ്തത് വളരെ നാടകിയ മുഹുര്‍ത്തങ്ങളിലൂടെയാണ്. രാത്രി വീടുവളഞ്ഞ് അറെസ്റ്റ്‌ചെയ്തത് ഇവരെന്താ തീവ്രവാദികളായിട്ടാണോ? അതുപോലെ ഈ നേഴ്സുമാരും ആന്റിസോഷ്യലിസ്റ്റുകളാണോ? അവര്‍കെതിരെയുമുണ്ടലോ കേസ്.
ഒരു പറ്റം നേഴ്സുമാര്‍ തങ്ങള്‍ക്കു കിട്ടേണ്ട നീതിക്ക് വേണ്ടി സമരം ചെയ്ത് വിജയിച്ചപോള്‍ അവര്‍ക്കെതിരെ ആന്മഹത്യശ്രമത്തിനു കേസ് എടുക്കുകയും, പ്രേരണ കുറ്റത്തിന് സമരത്തിനെ പിന്തുണച്ചവര്‍ക്കെതിരെയും കേസ് എടുക്കുമ്പോള്‍ എന്തുകൊണ്ട് ഹോസ്പിറ്റല്‍ അധികാരികള്‍ക്കെതിരെ ആന്മാഹത്യാപ്രേരണ കുറ്റത്തിന് കേസെടുത്തില്ല? കാരണം നേഴ്സുമാര്‍ക്ക്‌ കിട്ടേണ്ട നീതി അവരാണ് നിഷേധിച്ചത് അതിനാലാണ് അവര്‍ സമരമുഖത്തിലേക്ക് ഇറങ്ങേണ്ടി വന്നത്.

അവര്‍ 110 ദിവസം സമരം നടത്തിയപ്പോള്‍ ഈ നീതിപാലകരെ അവിടെയെങ്ങും കണ്ടില്ലലോ. അവസാനം അവരിങ്ങനൊരു ജീവന്‍മരണ സമരരീതി തിരഞ്ഞെടുത്തതുകൊണ്ടല്ലേ ഇന്നവര്‍ക്ക് വിജയം കൈവരിക്കാന്‍ ആയത്. അല്ലായിരുന്നെങ്കില്‍ അവര്‍ സമരത്തില്‍ വിജയിക്കുമായിരുന്നോ?

നേഴ്സുമാരുടെ സമരത്തിന് അനുകൂലമായ ഒരുനടപടിയും മുഖ്യമന്ത്രിയുടെ അടുത്തുനിന്ന് കണ്ടില്ല. പക്ഷെ സമരവിജയത്തിനു ശേഷം ക്രെഡിറ്റ്‌ പറഞ്ഞ് മാധ്യമങ്ങളില്‍ നിറഞ്ഞലൊ. ഇന്ന് ഈ കേസ് എടുത്തത് സ്വന്തം സര്‍ക്കാരിന്‍റെ പോലീസ് അല്ലെ? ഇതുവരെ യാതൊരു പ്രതികരണവും കണ്ടില്ലലോ?

ഇങ്ങനെ പ്രതിഷേത മനസുകളെ തളര്‍ത്താനാണ് സര്‍ക്കാര്‍ അജണ്ടയെങ്കില്‍ നമ്മുടെ കേരളസമൂഹത്തില്‍ ഒരിക്കലും വിലപോവില്ല. കേരള ജനത എന്നും അവര്‍ക്കൊപ്പമുണ്ടാകും. അല്ലാതെ പ്രതിഷേത സമരങ്ങളെ ഒരിക്കലും അടിച്ചമര്‍ത്താമെന്ന് ആരും കരുതണ്ട. അവര്‍ സാമൂഹമനസില്‍ എന്നും നീതികുവേണ്ടി പോരാടി വിജയം കൈവിരിച്ച പോരാളികള്‍ ആയിരിക്കും. പക്ഷെ ഏകാതിപത്യം ആഗ്രഹിക്കുന്ന മനസ്സുകള്‍ക്കും, നിയമങ്ങള്‍ ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്ന ചില രാഷ്ട്രിയ കോമളികള്‍ക്കും, നിയമപാലകര്‍ക്കും അങ്ങനെയായിരിക്കില്ല.

എന്നെങ്കിലും ഇതിനൊക്കെ ഒരു മാറ്റം വരണം അല്ലെങ്കില്‍ ജങ്ങളുടെ പ്രതികരണങ്ങള്‍ അതിഭീകരമായിരിക്കും എന്നുമനസ്സിലാക്കാന്‍ സര്‍ക്കാര്‍ തയാറാകണം.
Wednesday 22 August 2012

എന്‍ഡോസള്‍ഫാന്‍:; കരട് ചതിക്കുമോ?


“മനുഷ്യാവകാശ കമ്മിഷന്‍റെ ഉത്തരവ്പ്രകാരം കാസര്‍ഗോഡ്‌ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള നഷ്ടപരിഹാരം കിട്ടുക പൂര്‍ണ കിടപ്പിലായ 180 പേര്‍ക്കുമാത്രം. അതും ഉറപ്പില്ല കരട് പട്ടിക മാത്രമാണിത്. കഴിഞ്ഞ സര്‍ക്കാര്‍ തീരുമാന പ്രകാരം അംഗവൈകല്യം സംഭവിച്ച എല്ലാവര്‍ക്കും തുക നല്‍കുക എന്നതായിരുന്നു തീരുമാനം  ആ നഷ്ടപരിഹാരപട്ടികയില്‍ 940 പേരുണ്ടായിരുന്നു.

എന്തെ നമ്മുടെ സര്‍ക്കാര്‍ ഇത്ര ക്രൂരമായ ചിന്തിക്കുന്നു? ഈ കരട് പട്ടിക ഊതിതെളിയിക്കുന്നത് എങ്ങനാണാവോ? അതിനുള്ള നിബന്ധനകള്‍ എന്താണാവോ? ഇക്കിളിയാക്കിനോക്കുമോ ചലന ശേഷി ഉണ്ടോ എന്നറിയാന്‍? അതോ അടിയില്‍ തീകത്തിച്ച് നോക്കുമോ പ്രതികരണം ഉണ്ടോ എന്നറിയാന്‍? ഇതില്‍ പരാജയപെട്ടാല്‍ ദൈവം തൊറ്റു ശാസ്ത്രം ജയ്ച്ചു എന്നുപറയാം.

എന്‍ഡോസള്‍ഫാന്‍ കാസര്‍ഗോഡ്‌ ദുരന്തം വിതച്ചിട്ട് ഇന്ന് വര്‍ഷങ്ങള്‍ പിന്നിട്ടു. എന്നിട്ടും ആര്‍ക്ക് നഷ്ടപരിഹാരം കൊടുക്കണം,കൊടുക്കണ്ട എന്ന് തീരുമാനിച്ചിട്ടില്ല. അതൊരു പ്രകൃതി ദുരന്തമെന്ന് നമ്മുക്ക് വിളിക്കാനാകില്ല. മനുഷ്യന്‍ തന്‍റെ അത്യാര്‍ത്തികൊണ്ട് വരുത്തിവച്ചവിന. ഈ സ്വാര്‍ത്ഥതയുടെ പേരില്‍ ഒന്നും അറിയാത്ത ജനങ്ങളും ഇരയായി. എന്നിട്ടും ഈ ദുരന്തത്തിന്‍റെ ബലിയാടുകള്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം ഇന്നും വാങ്ങിച്ചു കൊടുക്കാന്‍ സര്‍ക്കാരിനായില്ല.

ഒരുപക്ഷെ ഇവിടെ വേണ്ടത് ദുരന്തത്തിന്‍റെ ഇരകളുടെ പൂര്‍ണ വൈദ്യസഹായം സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് വേണ്ടത്. ഇതിനു കാരണമായ കമ്പനിയുടെ പക്കല്‍ നിന്നും ഇതിനായി പണം ഈടാക്കണമായിരുന്നു. ദുരന്തബാധിതര്‍ ഒരിക്കലും സമ്പന്നതയുടെ മടിത്തട്ടില്‍ ഉള്ളവരയിരുന്നില്ല. ആയിരുന്നെങ്കില്‍ അവര്‍ക്ക് ഈ ദുരവസ്ഥ വന്നുചേരില്ലായിരുന്നു. ഇതില്‍ സര്‍ക്കാര്‍തല നല്ലൊരു തീരുമാനം വന്നില്ലെങ്കില്‍ ആ പാവങ്ങള്‍ക്ക് വിധിയില്‍ നിന്നും, സര്‍ക്കാരില്‍നിന്നും ഒരേഅവഗണന എന്നും നേരിടേണ്ടിവരും.

അതുപോലെ സര്‍ക്കാര്‍ കാണിക്കുന്ന മറ്റൊരു വിചിത്രമായ കാര്യം ഇതാണ്. പലപ്പോഴും ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ മരിച്ച വ്യക്തികളുടെ കുടുംബങ്ങള്‍ക്ക് 4 തൊട്ട് 6 ലക്ഷം വരെ വിതരണംചെയ്യാറുണ്ട്‌. എന്നാല്‍ ഗുരുതരമായ പരിക്ക് പറ്റിയ വ്യക്തികള്‍ക്ക് 7500 തൊട്ട് 1.5 ലക്ഷം വരെ വിതരണം ചെയ്യാറുള്ളത്. ഇത് പലപ്പോഴും ഒരു വിരോധാഭാസമായാണ് എനിക്ക് തോന്നിയിട്ടുള്ളത്.

കാരണം മറ്റൊന്നുമല്ല പരുക്ക് പറ്റിയ വ്യക്തികള്‍ക്ക് ചികിത്സയുടെ പേരില്‍ ലക്ഷങ്ങള്‍ ചിലവായെക്കും. ഒരുപക്ഷെ അമ്മയുടെ അതല്ലെങ്കില്‍ ഭാര്യയുടെ കെട്ടുതാലി പണയംവച്ചായിരിക്കും ചികിത്സാചെലവുകള്‍ നടത്തുന്നത്. ചികിത്സകഴിഞ്ഞ് ജീവിതത്തിലേക്ക് കടക്കുമ്പോള്‍ ആ സാധാരണകാരന്‍റെ ജീവിതം പലപ്പോഴും മരണത്തെക്കാള്‍ ഭയാനകം ആയിരിക്കും തുടന്നുള്ള ജീവിതം. അതിനാല്‍ തന്നെ മരണത്തിന് നഷ്ടപരിഹാരം നല്‍കുന്നതുപോലെ തന്നെ പരിക്കുപറ്റിയ വ്യക്തികള്‍ക്കും നല്‍കന്ന നഷ്ടപരിഹാരത്തില്‍ ശ്രദ്ധ പുലര്‍ത്താനും ശ്രമിക്കണം.എത്ര ലക്ഷങ്ങള്‍ നല്‍കിയാലും അതൊരിക്കലും ജനങ്ങള്‍ക്ക് കുംഭകോണങ്ങള്‍ പോലെ ഭാരമായിരിക്കില്ല. അങ്ങിനെ ചെയ്തില്ലെങ്കില്‍ ഒരുപക്ഷെ അവരോടു കാണിക്കുന്ന നീതികേടയിരിക്കും.


Tuesday 21 August 2012

കേരളത്തിലും വര്‍ഗിയത വളരുന്നുവോ?


ഇന്ന് കേന്ദ്ര സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയുടെ റിപ്പോര്‍ട്ട്‌ പ്രകാരം കേരളത്തിലെ ഒരു രാഷ്ട്രീയ സംഘടനയായിരുന്നു ആസാം കലാപത്തിന്റെ പേരില്‍ വ്യാജ SMS അയച്ചു വര്‍ഗിയ ചേരിതിരിവുകള്‍ ഉണ്ടാക്കുവാന്‍ ശ്രമിച്ചത്‌.
ഇന്ന് ഇന്ത്യയില്‍ നടക്കുന്ന ഏതൊരു തീവ്രവാദ സ്വഭാവമുള്ള കേസുകളിലും മലയാളികളുടെ സാന്നിധ്യം കാണുവാന്‍ സാധിക്കുന്നുണ്ട്. എന്തുകൊണ്ട് വിദ്യാസമ്പന്നരായ മലയാളികളില്‍ വര്‍ഗിയത വളരുന്നു?. ഇതൊരു നിസാര സംഭവമായി കാണുവാന്‍ സാധിക്കുന്ന ഒന്നല്ല.
കേരളത്തിലെ ഒരു പറ്റം വര്‍ഗിയ ചിന്താഗതിക്കാര്‍ പല പേരില്‍ സംഘടനനകള്‍ ഉണ്ടാക്കുകയും അതിന്റെ പേരില്‍ വര്‍ഗിയ ചേരിതിരിവുകള്‍ ഉണ്ടാക്കുവാന്‍ ശ്രമിക്കുകയും ചെയുന്നു. ഇങ്ങനെയൊരു ഒരു പോക്ക് കേരളത്തെ മാത്രമല്ല നമ്മുടെ ഇന്ത്യയുടെ തന്നെ സാമൂഹികഒത്തുചേര്‍ച്ചക്ക് കോട്ടം തട്ടുന്ന ഒന്നാണ്.
നമ്മുടെ കേരളം ഇപ്പോള്‍ വര്‍ഗിയ സംഘടനകള്‍ക്ക് വളരുവാന്‍ അനുകൂലമായ പല സാഹചര്യങ്ങലും ഉണ്ടാവുന്നു എന്നതാണ് കാരണം. അതിന് കാരണം തന്നെ നമ്മുടെ മുഖ്യധാര രാഷ്ട്രിയപാര്‍ട്ടികളാണ്‌. അവരുടെ വര്‍ഗ പ്രീണനനയങ്ങളാണ്. പലപ്പോഴും കേരളത്തിന്റെ പലഭാഗങ്ങളിലും നിസാര സംഭവങ്ങള്‍ പെട്ടന്നുതന്നെ വര്‍ഗിയവല്‍കരിക്കപെടുന്നു. അതിനുധഹരണമാണ് അടിക്കടി കാസര്‍ഗോടുണ്ടാകുന്ന സംഘര്‍ഷങ്ങള്‍.
ഇന്ന് ഭരണകൂടത്തിന്‍റെ പിടിപ്പുകേടുകൊണ്ടും ഇങ്ങനുള്ള സംഘടനകള്‍ വളരുവാന്‍ സാഹചര്യം ഒരുക്കുന്നു. ഭരണതലത്തില്‍ ഒരു തീരുമാനം എടുക്കുമ്പോള്‍ അത് പലപ്പോഴും ജാതിമതടിസ്ഥാനത്തില്‍ വരുന്നു എന്നുകൊണ്ട് തന്നെ. അതിനോരുപക്ഷേ കാരണം വര്‍ഗിയ പാര്‍ട്ടികള്‍ക്കും ഭരണത്തില്‍ പങ്കുണ്ടന്നതുകൊണ്ടുതന്നെ. വര്‍ഗിയത വളരുന്നതില്‍ നമ്മുടെ ഭരണകൂടത്തിന്റെ കഴിവുകേട് തന്നെയാനേന്ന് ഈ സാഹചര്യത്തില്‍ ഉറപ്പിച്ചു പറയാന്‍ കഴിയും.
ഈ അപകടകരമായ പോക്ക് തടയണമെങ്കില്‍ രാഷ്ട്രീയത്തില്‍ നിന്ന് വര്‍ഗിയ പാര്‍ട്ടികളെ ഒഴുവാക്കുകയും, വോട്ടിനു വേണ്ടി ഒരു ജാതിമതശക്തികള്‍ക്കും വാഗ്ദാനങ്ങള്‍ നല്‍കാതിരിക്കുകയും ചെയുക, ഇങ്ങനെയാതുകൊണ്ടാണ് ഇന്ന് ജാതിമതശക്തികള്‍ ചേരിതിരിഞ്ഞ് ആവശ്യങ്ങള്‍ ഉന്നയിക്കുന്നത്, വര്‍ഗിയപരമായ സംഘട്ടനനകള്‍ ഉണ്ടാകുന്നത്. അതുകൊണ്ട് ഇതുതടയാന്‍ നമ്മുടെ ഭരണ,രാഷ്ട്രിയ നേതാക്കള്‍ ശ്രമികേണ്ടതുണ്ട്  

Friday 17 August 2012

മന്‍മോഹന്‍ സിങ്ങിന്‍റെ കണക്കുതെറ്റിയോ?


UPA  സര്‍കാരിന്‍റെ മുഖമുദ്രയാണ് മന്‍മോഹന്‍ സിംഗ്. കാരണം ഇന്ത്യയിലെ ഏറ്റവും നല്ല സാമ്പത്തിക വിദഗ്ദ്ധന്‍ പ്രധാനമന്ത്രിയായിരിക്കുന്നതിനാല്‍ തന്നെ. എന്നാല്‍ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതികളില്‍ ഇപ്പോഴെ സ്ഥാനം പിടിച്ചുകഴിഞ്ഞിരിക്കുന്നു മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍. ആദ്യം 2G സ്പ്രെക്ട്രം അഴിമതി, ഇന്നിതാ കല്‍ക്കരി ഖനനം സംമ്പദ്ധിച്ച് CAG റിപ്പോര്‍ട്ട്‌ പ്രകാരം മറ്റൊരു അഴിമതി കൂടി പുറത്തുവന്നിരിക്കുന്നു. അതും 2G അഴിമതിയേവെല്ലുവിള്ളിക്കാന്‍ തക്കകരുത്തോടെ തന്നെ . 2G  അഴിമതി  1.7 ലക്ഷം കോടിരൂപയുടെ അഴിമാതിയയിരുന്നെല്‍ 1.8 ലക്ഷം കോടിരൂപയുടെ അഴിമതിയാണ് ഇപ്പോള്‍ പുറത്തുവന്നത്. അതിന് UPA  സര്‍ക്കാര്‍ വക്താവിന്‍റെ ന്യായികരണം ഇങ്ങനെ.
” CAG നഷ്ടം പെരുപ്പിച്ചുകാണിക്കുന്നു അതെ വാസ്തവവിരുദ്ധമാണ്. ലേലം ചെയാതെ വിറ്റത് അടിസ്ഥാന സൗകര്യം വര്‍ധിക്കാന്‍ ആണെന്നും അതില്‍ നിന്ന് സര്‍ക്കാര്‍ ഒരു സാമ്പത്തിക ലാഭം ഉദേശിക്കുന്നില്ലയെന്നും”
അതിന്‍പ്രകാരം മന്‍മോഹന്‍സിംഗ്‌ സര്‍ക്കാര്‍ ആ റിപ്പോര്‍ട്ട്‌ തള്ളുകയും ചെയ്തു.അതിന് കാരണം ബോധിപ്പിച്ചത് നഷ്ട്ടം കണക്കാക്കാന്‍ സീകരിച്ച മാനദ്ധണ്ടം ശരിയല്ല എന്നാണ്. അപ്പോള്‍ 2G അഴിമതിയിലും നഷട്ടകണക്ക് ഇതുപോലെ തന്നെയല്ലേ കൂട്ടിയത്?. അത് അന്ന് പറയാതെയിരുന്നത് ആ വകുപ്പ് മറ്റൊരു ഘടകകഷികയുടെ കൈയില്‍ ആയിരുന്നതിനാല്‍ ആണോ?. അതുപോലെ മറ്റൊരുചോദ്യം ഉണ്ട് CAG-ക്ക്എന്തുപ്രയോജനം കണക്കുകള്‍ ഊതിവീര്‍പ്പിച്ചിട്ട്?. അവര്‍ക്കാണോ അതോ അങ്ങേയ്ക്കണോ കണക്കുതെറ്റിയത്?. അങ്ങയുടെസര്‍ക്കാര്‍ പെട്രോളിനും, പാചകവാതകത്തിനും അടികടി വിലവര്‍ദിപ്പിക്കുന്നതും അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാനാണോ?.  ഇന്ന് ജനം വിലകയറ്റത്തില്‍ പൊറുതിമുട്ടിനില്‍ക്കുകയാണ്. ഇന്ന് പലപ്പോഴും പാവപെട്ടവന് ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയലെ ഈ നടപടികളില്ലൂടെ, നമ്മുടെ ഒരു പട്ടാളകാരന്‍റെ ആത്മഹത്യയെതുടര്‍ന്ന് പട്ടാളക്യാമ്പില്‍ ഉണ്ടായ പ്രശ്നത്തെകുറിച്ച് നമുടെ ബഹുമാനിനായ പ്രധാനമന്തി പറഞ്ഞത് അത് സാരമുള്ള പ്രശ്നം അല്ല ഇത് ഊതിപെരുപ്പികരുതെന്നുമാണ്. അങ്ങക്ക്‌ ഇത് ഒരു പ്രശ്നം അല്ലായിരിക്കാം പക്ഷെ ആ കുടുംബത്തിനു ആ പട്ടാളക്കാരന്‍ എല്ലാം ആയിരുന്നു.
ഇപ്പോള്‍ പുറത്തുവന്ന അഴിമതി നടക്കുമ്പോള്‍ കല്‍ക്കരി വകുപ്പ് നമ്മുടെ പ്രതാനമന്ത്രിയുടെ കൈയില്‍ ആയിരുന്നു. 2G അഴിമതി നടന്നപോള്‍ ഞാന്‍ ഒന്നും അറിഞ്ഞില രാമനാരായണ എന്നുപറഞ്ഞുതടിതപ്പി. അന്ന് ആ ഫയലും പ്രതാനമന്ത്രിയുടെ ഓഫീസ്കൈകാര്യം ചെയ്തയിരുന്നു എന്നാണ് എന്‍റെ അറിവ് എന്നിട്ടും താങ്കള്‍ ഒന്നും അറിഞ്ഞില്ല എന്നുപറയുമ്പോ വിശ്വസിക്കാന്‍ ഒരു ബുദ്ധിമുട്ട്. ഇന്നുണ്ടായ കല്‍ക്കരി അഴിമതിയുടെ റിപ്പോര്‍ട്ടിനോട് താങ്കള്‍ എങ്ങനെ പ്രതികരിക്കുമെന്നോ എങ്ങനെ മറികെടക്കുമെന്നോ എനിക്കറിയില്ല. പക്ഷെ ഒരുകാര്യത്തില്‍ ഉറപ്പുണ്ട് താങ്കള്‍ ഇതില്‍ നിന്നുമെല്ലാം തടിതപ്പുമെന്ന്‍. പക്ഷെ അങ്ങ് ഒരു കാര്യം മനസിലാക്കണം രാജ്യത്തെ ജനങ്ങള്‍ താങ്കള്‍ ഒരു നിഷ്കളങ്കനന്നു പറയാന്‍ ഒരുക്കമായിരിക്കില്ല. കാരണം ജനങ്ങള്‍ മണ്ടന്മാരല്ല അവരെ അത്രയേറെ വീര്‍പ്പുമുട്ടിക്കുന്നു ഈ കുത്തഴിഞ്ഞ ഭരണം. ഒരുപക്ഷെ താങ്കള്‍ക്ക് സാധാരണകാരന്‍റെ വീര്‍പ്പുമുട്ടല്‍ മനസിലാവണമെന്നില. കാരണം താങ്കള്‍ സമ്പന്നതയുടെ മടിത്തട്ടില്‍ ആയിരിക്കും പിറന്നുവീണത്, അതല്ലെങ്കില്‍ വളര്‍ന്നത്‌.
ഇന്ന് ഇന്ത്യയില്‍ നല്ലൊരു പ്രതിപക്ഷം ഇല്ലാത്തതാണ് ഇതിനെല്ലാം കാരണം അവരുടെ പ്രതികരണം തണുത്തമട്ടിലാണ്‌. ആര്‍ക്കോവേണ്ടി കര്‍മം ചെയുന്നതുപോലെ..   അതലെങ്കില്‍ താങ്കളുടെനേതൃത്വത്തില്‍ മുന്നേറുന്ന ഈ UPA  സര്‍ക്കാര്‍ എന്നേ നിലം പോതിയേനെ. അത് താങ്കള്‍ക്കും, താങ്കളെ പ്രതാനമന്ത്രിയാക്കിയ കോണ്‍ഗ്രസിനും നന്നായി അറിയാം.എന്തായാലും ഒരുകാര്യമുറപ്പാണ് ബഹുദൂരം മുന്നെറുമെന്ന് .അത് അഴിമതിയിലും,അരക്ഷിതാവസ്ഥയിലും മാത്രമായിരിക്കും.

ഒരു യുവ ഇന്ത്യന്‍ കാഴ്ച്ചപാടുകള്‍


നമ്മുടെ ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രം ആണെന്ന് നമ്മള്‍ വിളിച്ചു പറയുമ്പോള്‍ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ എന്താണ് ജനാധ്യപത്യം എന്ന്??? “ ജനങ്ങള്‍ ജനങ്ങളാല്‍ ഭരിക്കുന്ന രാജ്യം” എന്നാല്‍ ഇന്നുകാണുന്ന ഭരണം എന്താണ് ഇന്ന് എല്ലാം രാഷ്ട്രിയകാരുടെ കൈയില്‍ അല്ലെ?? ഇന്നത്തെ ഭൂരിപക്ഷം രാഷ്ട്രിയകാരും ജനങ്ങള്‍കുവേണ്ടി ആണോ പ്രവര്‍ത്തിക്കുന്നത്?? അല്ല അവര്‍ അവര്‍ക്കുവേണ്ടിയാണ്. എന്‍റെ അഭിപ്രായത്തില്‍ ഇന്ത്യ ഒരു പൂര്‍ണ്ണ ജനാധിപത്യ രാഷ്ട്രമെയല്ല. സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്‍പ് ഇന്ത്യ ബ്രിട്ടീഷ്‌ ഭരണതാല്‍ അടിച്ചമര്‍ത്തപെട്ടവരായിരുന്നു അവര്‍ ഇന്ത്യയുടെ സമ്പത്ത് കൊള്ളയടിച്ചു. ഇന്ന് നമ്മുക്ക് സ്വാതന്ത്ര്യം കിട്ടി 65 വര്‍ഷങ്ങള്‍ കഴിഞ്ഞപോള്‍ ആ അവസ്ഥയില്‍നിന്ന് ഒരു മാറ്റമേ സംബവിച്ചിട്ടുള്ളു. മുന്‍പ് കവര്‍ന്നത് ബ്രിട്ടന്‍ ആണെങ്കില്‍ ഇന്ന് നമ്മുടെ ചില രാഷ്ട്രിയപ്രമുഗന്മാരും ചില സമ്പന്നരുമാണ് ഇന്ത്യ കട്ടുമുടിക്കുന്നത്..
ഇന്ന് നമ്മുടെ ഇന്ത്യയില്‍ അഴിമതിയുടെ അഴിഞ്ഞാട്ടം ആണ്. ഒരു ഗവണ്മെന്റ് ഓഫീസില്‍ ചെന്ന അവിടെ അഴിമതി,ഒരു ഗവണ്മെന്റ്/പ്രിവേറ്റ്‌ കമ്പനി ജോലി കിട്ടാന്‍ ലക്ഷങ്ങള്‍ കൊടുക്കണം. ഇന്ന് നമ്മുടെ രാജ്യം കാക്കുന്ന ആര്‍മിയില്‍ ജോലി വാഗ്ദാനംചെയ്ത് പുബ്ലികായിപോളും ഏജന്‍സികള്‍ നിലവില്‍ ഉണ്ട്. പ്രക്രുതികെതിരായ കടന്നു കയറ്റം നടത്തുന്നവരെ സംരക്ഷിക്കാന്‍ രാഷ്ട്രിയനേതാക്കള്‍ പബ്ലികായി വരുന്നു, നമ്മുടെ NH റോഡ്‌ നിര്‍മാണത്തില്‍ അഴിമതിനടന്നത് ഏഷ്യാനെറ്റ്‌ ന്യൂസ്‌ പുറത്തുകൊണ്ടുവന്നിരുന്നു, എന്തിനേറെ പറയുന്നു ഭാവി തലമുറ വളര്‍ന്നു വരുന്ന വിദ്യാലയങ്ങള്‍ വരെ ഉണ്ട് അഴിമതികള്‍ അവിടെ സീറ്റിനു വില നിശ്ചയിച് കുട്ടികളെ ചേര്‍ക്കുന്നു, ഇന്ന് ഒരു സ്ഥാപനങ്ങളിലും കൈകൂലികൊടുക്കാതെ കാര്യങ്ങള്‍ നടക്കില്ലെന്നഅവസ്ഥയാണ്‌. നമ്മുടെ മെഡിക്കല്‍ രംഗത്തുപോലും കൊള്ളകാരുടെ സാനിധ്യം ഉണ്ട്, ഇതിനെല്ലാം കാരണം നമ്മുടെ നിയമങ്ങളിലെ പഴുതുകളാണ്. നമ്മുടെ നിയമവും നിയമസംഹിതയും മാറേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. ഇതൊരു സൈബര്‍യുഗമണിതെന്ന ഓര്‍മ അധികാരികള്‍ക്ക് വേണം. എന്തിനും ഏതിനും പഴുതുകള്‍ കണ്ടുപിടിക്കുന്ന ഒരു കൊള്ളകാരുടെ സംഘം നമ്മുടെ രാജ്യത്തുണ്ട്, മനുഷ്യജീവന് ഒരുവിലയും കല്‍പ്പികാതെ പരിക്ഷണവസ്തുവാക്കാന്‍ തയ്യാറാകുന്ന ഒരുപറ്റം ഡോക്ടഴ്സ് പോലും നമ്മുടെ ഇന്നത്തെ ഇന്ത്യയില്‍ ഉണ്ടെന്നകാര്യം മനസിലാക്കണം. ഇതെല്ലാം കാരണം ഇതിനോക്കെതിരായ നിയമങ്ങളുടെയും ഗവണ്മെന്റ്ന്‍റെയും പോരായ്‌മായാണ്. ( എങ്കിലും ചിലരെങ്കിലും നന്മ നിറഞ്ഞ രാജ്യസ്നേഹികള്‍ ആയവര്‍ എല്ലാമേഖലയിലും ഉള്ളതിനാല്‍ അല്‍പ്പം ആശ്വാസം)
ഇന്ന് ഒരു കേസുമായി നീതിന്യായ വ്യവസ്ഥയുടെ അവസാന വാക്കായ കോടതിമുറികളില്‍ പോയാല്‍ അവിടെ പലപ്പോഴും സത്യങ്ങള്‍ അട്ടിമാറിക്കപെടുന്നു. പലപ്പോഴും തെളിവുകളുടെ അഭാവകാരണത്താല്‍ കേസില്‍ നീതി ലഭിക്കതാവുന്നു. തെളിവുകള്‍ പലപോഴും നശിക്കപെടുകയോ,  കൃതൃമമായി തെളിവുകള്‍ സൃഷ്ടിച്ചുകോടതിയെ തെറ്റിധരിപ്പികാറുണ്ട്. ഇതൊക്കെ തടയാനാവശ്യമായ നിയമങ്ങള്‍ ഇനി പിറകേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം ഇന്ന് നാം കാണുന്നതുപോലെ പല കേസുകളും അട്ടിമറിക്കപെട്ടെകാം.
ഇന്ന് നമ്മുടെ ഇടയിലെ ഭൂരിപക്ഷം മതങ്ങളുടെ വിശുദ്ധിയും, പവിത്രതയും നഷ്ട്ടപെട്ടിരിക്കുന്നു. മതങ്ങളെല്ലാം ഉണ്ടായതുതന്നെ മനുഷ്യനന്മക്കുവേണ്ടിയാണ്. എന്നാല്‍ ഇന്ന് ഒരു മതത്തില്‍ പല ഉപജാതികള്‍, അവര്‍തമ്മില്‍ പരസ്പരം കൊലയും കൊലവിളിയും. ഇതില്‍ എവിടയാണ് നന്മയുടെ ഭാഗം ഉള്ളത്. എല്ലാം ചിലരുടെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കുവേണ്ടി. ഇന്ന് പല ഭരണകര്‍ത്താക്കളും മത,വര്‍ഗ താല്പര്യത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതൊരു ജനാത്യപത്യ രാഷ്ട്രത്തിന് ചേര്‍ന്നതാണോ. (ഇവിടെയും ചില നന്മയുടെ കരങ്ങള്‍ ഉണ്ടെന്നകാര്യം ഞാന്‍ വിസ്മരിക്കുന്നില്ല പക്ഷെ എവിടെയും കുറ കള്ളനാണയങ്ങള്‍ ഉണ്ടലോ അവരെ കുറിച്ചാണ് ഞാന്‍ പറയുന്നത്) ഇങ്ങനൊക്കെ ഭരിക്കുമ്പോ ഭരണത്തില്‍ എവിടയാണ് ജനളുടെ കൈ. നമുടെയെല്ലാം മതം പ്രകൃതിയായിരിക്കണം, മനുഷ്യഗണമായിരിക്കണം, രാഷ്ട്രമായിരിക്കണം, ലോകമയിരിക്കണം അങ്ങനെ എങ്കില്‍ ആര്‍ക്ക് ആരോട് എന്ത് വിരോധം എല്ലാരും തുല്യര്‍…
എന്തിന് ഗാന്ധി നമ്മുക്ക് സ്വാതത്ര്യം നേടിത്തന്നു?? ഇന്ന് ഇന്ത്യ എന്ന മഹാരാജ്യത്തില്‍ ആഴ്മതി ഇല്ലായിരുന്നേല്‍ എവിടയെത്തുമായിരുന്നു നാം, ഇന്ത്യന്‍ പതാകയെ നാം മഹുമാനിക്കുന്നു,ആദരിക്കുന്നു. ഇന്ന് ഏതൊക്കെ രാഷ്ട്രിയ/ഭരണ നേതാക്കള്‍ക്ക് പറയാന്‍ സാധിക്കും ഞാന്‍ എന്‍റെ രാഷ്ട്രത്തിലെ ജനങ്ങളെ വഞ്ചിച്ചിട്ടിലയെന്ന്. നമ്മുടെ രാഷ്ട്രിയനേതാക്കളുടെ ചിന്തകള്‍,കാഴ്ച്ചപാടുകള്‍ മാറണം. അവര്‍ സ്വന്തം നന്നാവുമെന്ന് ഈ എളിയവനു തോന്നുമില്ല. അതിനു നമ്മുടെ നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശം ആവണം, പൊതുപ്രവര്‍ത്തനമെന്നാല്‍ ജനങ്ങളെ തോന്നുന്ന രീതിയില്‍ ഭരിക്കാം എന്ന ചിന്തമാറ്റണം. സര്‍കാര്‍ ജോലി എന്നാല്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാം/അവന്‍ എന്‍റെ കീഴില്‍ എന്നൊക്കെയുള്ള ചിന്തകള്‍മാറ്റുന്ന തരത്തില്‍ ആയിരിക്കണം നിയമങ്ങള്‍ ( എല്ലാവരും ഇങ്ങനാണെന്ന് ഞാന്‍ പറയില്ല) ഏതൊരാളെയും അഴിമതി നടത്തുന്നതില്‍നിന്ന് നിന്ന് പിന്തിരിപ്പിക്കുന്ന തരത്തില്‍ ഒന്നാകണം അതിനുള്ള ശിഷവിധികള്‍,നിയമങ്ങള്‍, അല്ലാതെ ഒന്നും നമ്മുടെ ഇന്ത്യ മാറില. അതുപോലെതന്നെ പ്രതാനമാണ് നമ്മുടെ മതനേതാക്കളുടെ കാഴ്ച്ചപാട്, ഇന്നുള പലനിയമങ്ങള്‍, നമ്മുടെ രാഷ്ട്രിയനേതാക്കളുടെ മനസ്,കാഴ്ചപാട് ഇതിനെല്ലാം ഒരു പോസറ്റിവായ മാറ്റം വേണം. അങ്ങനെ എങ്കില്‍ ഇന്നത്തെ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഒരു ശോഭനമായ ഭാവി ഉണ്ടാകൂ , നമ്മുടെ കൊച്ചുകേരളത്തിന്‍റെ മറ്റൊരു പേരായ ദൈവത്തിന്‍റെ സ്വന്തം നാട് എന്ന പേരും അനര്‍ത്ഥമാവു..
എന്നെങ്കിലും അങ്ങനൊരു ഇന്ത്യ ഉണ്ടാവുമെന്ന് സ്വപ്നം കാണുന്നു…..

Related Posts Plugin for WordPress, Blogger...