ഇന്ന്
കേന്ദ്ര സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ ഒരു
രാഷ്ട്രീയ സംഘടനയായിരുന്നു ആസാം കലാപത്തിന്റെ പേരില്‍ വ്യാജ SMS അയച്ചു വര്‍ഗിയ ചേരിതിരിവുകള്‍
ഉണ്ടാക്കുവാന്‍ ശ്രമിച്ചത്.
ഇന്ന്
ഇന്ത്യയില്‍ നടക്കുന്ന ഏതൊരു തീവ്രവാദ സ്വഭാവമുള്ള കേസുകളിലും മലയാളികളുടെ
സാന്നിധ്യം കാണുവാന്‍ സാധിക്കുന്നുണ്ട്. എന്തുകൊണ്ട് വിദ്യാസമ്പന്നരായ മലയാളികളില്‍
വര്‍ഗിയത വളരുന്നു?. ഇതൊരു നിസാര സംഭവമായി കാണുവാന്‍ സാധിക്കുന്ന ഒന്നല്ല.
കേരളത്തിലെ
ഒരു പറ്റം വര്‍ഗിയ ചിന്താഗതിക്കാര്‍ പല പേരില്‍ സംഘടനനകള്‍ ഉണ്ടാക്കുകയും അതിന്റെ
പേരില്‍ വര്‍ഗിയ ചേരിതിരിവുകള്‍ ഉണ്ടാക്കുവാന്‍ ശ്രമിക്കുകയും ചെയുന്നു.
ഇങ്ങനെയൊരു ഒരു പോക്ക് കേരളത്തെ മാത്രമല്ല നമ്മുടെ ഇന്ത്യയുടെ തന്നെ സാമൂഹികഒത്തുചേര്‍ച്ചക്ക്
കോട്ടം തട്ടുന്ന ഒന്നാണ്.
നമ്മുടെ
കേരളം ഇപ്പോള്‍ വര്‍ഗിയ സംഘടനകള്‍ക്ക് വളരുവാന്‍ അനുകൂലമായ പല സാഹചര്യങ്ങലും
ഉണ്ടാവുന്നു എന്നതാണ് കാരണം. അതിന് കാരണം തന്നെ നമ്മുടെ മുഖ്യധാര രാഷ്ട്രിയപാര്‍ട്ടികളാണ്.
അവരുടെ വര്‍ഗ പ്രീണനനയങ്ങളാണ്. പലപ്പോഴും കേരളത്തിന്റെ പലഭാഗങ്ങളിലും നിസാര
സംഭവങ്ങള്‍ പെട്ടന്നുതന്നെ വര്‍ഗിയവല്‍കരിക്കപെടുന്നു. അതിനുധഹരണമാണ് അടിക്കടി
കാസര്‍ഗോടുണ്ടാകുന്ന സംഘര്‍ഷങ്ങള്‍.
ഇന്ന്
ഭരണകൂടത്തിന്‍റെ പിടിപ്പുകേടുകൊണ്ടും ഇങ്ങനുള്ള സംഘടനകള്‍ വളരുവാന്‍ സാഹചര്യം
ഒരുക്കുന്നു. ഭരണതലത്തില്‍ ഒരു തീരുമാനം എടുക്കുമ്പോള്‍ അത് പലപ്പോഴും
ജാതിമതടിസ്ഥാനത്തില്‍ വരുന്നു എന്നുകൊണ്ട് തന്നെ. അതിനോരുപക്ഷേ കാരണം വര്‍ഗിയ പാര്‍ട്ടികള്‍ക്കും
ഭരണത്തില്‍ പങ്കുണ്ടന്നതുകൊണ്ടുതന്നെ. വര്‍ഗിയത വളരുന്നതില്‍ നമ്മുടെ
ഭരണകൂടത്തിന്റെ കഴിവുകേട് തന്നെയാനേന്ന് ഈ സാഹചര്യത്തില്‍ ഉറപ്പിച്ചു പറയാന്‍
കഴിയും.
ഈ
അപകടകരമായ പോക്ക് തടയണമെങ്കില്‍ രാഷ്ട്രീയത്തില്‍ നിന്ന് വര്‍ഗിയ പാര്‍ട്ടികളെ
ഒഴുവാക്കുകയും, വോട്ടിനു വേണ്ടി ഒരു ജാതിമതശക്തികള്‍ക്കും വാഗ്ദാനങ്ങള്‍ നല്‍കാതിരിക്കുകയും
ചെയുക, ഇങ്ങനെയാതുകൊണ്ടാണ് ഇന്ന് ജാതിമതശക്തികള്‍ ചേരിതിരിഞ്ഞ് ആവശ്യങ്ങള്‍
ഉന്നയിക്കുന്നത്, വര്‍ഗിയപരമായ സംഘട്ടനനകള്‍ ഉണ്ടാകുന്നത്. അതുകൊണ്ട് ഇതുതടയാന്‍
നമ്മുടെ ഭരണ,രാഷ്ട്രിയ നേതാക്കള്‍ ശ്രമികേണ്ടതുണ്ട്
0 അഭിപ്രായ(ങ്ങള്‍):
Post a Comment