Sunday, 26 August 2012

സമരം ചെയ്ത നഴ്സുമാരും ആന്റിസോഷ്യലിസ്റ്റുകളോ?


“കഴിഞ്ഞ ദിവസം മാര്‍ബസേലിയൂസ് ഹോസ്പിറ്റലില്‍ ഉണ്ടായ സമരത്തിന്‍റെ പേരില്‍ സമരം ചെയ്ത 3 നേഴ്സുമാരുടെ പേരില്‍ ആന്മഹത്യശ്രമത്തിനും, അവരെ ആന്മഹത്യക്കു പ്രേരിപ്പിച്ചു, പൊതുമുതല്‍ നശിപ്പിച്ചു എന്നിങ്ങനെ 7 വകുപ്പുകള്‍ പ്രകാരം നേഴ്സുമാരെ സഹായിച്ച സമരസമിതി,BJP,CPM പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ്‌ കേസ് എടുത്തിരിക്കുന്നു.

ഈ സംഭവത്തെ നമ്മുടെ അഭ്യന്തരമന്ത്രി ന്യായികരിച്ചത്‌ ഇങ്ങനെ
“സമരത്തിന്‍റെ മറവില്‍ ചില സാമൂഹ്യവിരുതര്‍ പൊതുമുതല്‍ നശിപ്പിച്ചിരിക്കുന്നു. ആന്റിസോഷ്യലിസ്റ്റുകളെ വളരാന്‍ അനുവദിക്കില്ല

ഇതായിരുന്നു പോലീസിനെ ന്യായികരിച്ച് അഭ്യന്തരമന്ത്രി പറഞ്ഞത്. 

ഈ കേസില്‍ ഒന്‍പതുപേരെ അറെസ്റ്റ്‌ ചെയ്തത് വളരെ നാടകിയ മുഹുര്‍ത്തങ്ങളിലൂടെയാണ്. രാത്രി വീടുവളഞ്ഞ് അറെസ്റ്റ്‌ചെയ്തത് ഇവരെന്താ തീവ്രവാദികളായിട്ടാണോ? അതുപോലെ ഈ നേഴ്സുമാരും ആന്റിസോഷ്യലിസ്റ്റുകളാണോ? അവര്‍കെതിരെയുമുണ്ടലോ കേസ്.
ഒരു പറ്റം നേഴ്സുമാര്‍ തങ്ങള്‍ക്കു കിട്ടേണ്ട നീതിക്ക് വേണ്ടി സമരം ചെയ്ത് വിജയിച്ചപോള്‍ അവര്‍ക്കെതിരെ ആന്മഹത്യശ്രമത്തിനു കേസ് എടുക്കുകയും, പ്രേരണ കുറ്റത്തിന് സമരത്തിനെ പിന്തുണച്ചവര്‍ക്കെതിരെയും കേസ് എടുക്കുമ്പോള്‍ എന്തുകൊണ്ട് ഹോസ്പിറ്റല്‍ അധികാരികള്‍ക്കെതിരെ ആന്മാഹത്യാപ്രേരണ കുറ്റത്തിന് കേസെടുത്തില്ല? കാരണം നേഴ്സുമാര്‍ക്ക്‌ കിട്ടേണ്ട നീതി അവരാണ് നിഷേധിച്ചത് അതിനാലാണ് അവര്‍ സമരമുഖത്തിലേക്ക് ഇറങ്ങേണ്ടി വന്നത്.

അവര്‍ 110 ദിവസം സമരം നടത്തിയപ്പോള്‍ ഈ നീതിപാലകരെ അവിടെയെങ്ങും കണ്ടില്ലലോ. അവസാനം അവരിങ്ങനൊരു ജീവന്‍മരണ സമരരീതി തിരഞ്ഞെടുത്തതുകൊണ്ടല്ലേ ഇന്നവര്‍ക്ക് വിജയം കൈവരിക്കാന്‍ ആയത്. അല്ലായിരുന്നെങ്കില്‍ അവര്‍ സമരത്തില്‍ വിജയിക്കുമായിരുന്നോ?

നേഴ്സുമാരുടെ സമരത്തിന് അനുകൂലമായ ഒരുനടപടിയും മുഖ്യമന്ത്രിയുടെ അടുത്തുനിന്ന് കണ്ടില്ല. പക്ഷെ സമരവിജയത്തിനു ശേഷം ക്രെഡിറ്റ്‌ പറഞ്ഞ് മാധ്യമങ്ങളില്‍ നിറഞ്ഞലൊ. ഇന്ന് ഈ കേസ് എടുത്തത് സ്വന്തം സര്‍ക്കാരിന്‍റെ പോലീസ് അല്ലെ? ഇതുവരെ യാതൊരു പ്രതികരണവും കണ്ടില്ലലോ?

ഇങ്ങനെ പ്രതിഷേത മനസുകളെ തളര്‍ത്താനാണ് സര്‍ക്കാര്‍ അജണ്ടയെങ്കില്‍ നമ്മുടെ കേരളസമൂഹത്തില്‍ ഒരിക്കലും വിലപോവില്ല. കേരള ജനത എന്നും അവര്‍ക്കൊപ്പമുണ്ടാകും. അല്ലാതെ പ്രതിഷേത സമരങ്ങളെ ഒരിക്കലും അടിച്ചമര്‍ത്താമെന്ന് ആരും കരുതണ്ട. അവര്‍ സാമൂഹമനസില്‍ എന്നും നീതികുവേണ്ടി പോരാടി വിജയം കൈവിരിച്ച പോരാളികള്‍ ആയിരിക്കും. പക്ഷെ ഏകാതിപത്യം ആഗ്രഹിക്കുന്ന മനസ്സുകള്‍ക്കും, നിയമങ്ങള്‍ ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്ന ചില രാഷ്ട്രിയ കോമളികള്‍ക്കും, നിയമപാലകര്‍ക്കും അങ്ങനെയായിരിക്കില്ല.

എന്നെങ്കിലും ഇതിനൊക്കെ ഒരു മാറ്റം വരണം അല്ലെങ്കില്‍ ജങ്ങളുടെ പ്രതികരണങ്ങള്‍ അതിഭീകരമായിരിക്കും എന്നുമനസ്സിലാക്കാന്‍ സര്‍ക്കാര്‍ തയാറാകണം.




0 അഭിപ്രായ(ങ്ങള്‍):

Post a Comment

Related Posts Plugin for WordPress, Blogger...