Thursday 11 October 2012

വളരുന്ന ലോകവും തളരുന്ന തലമുറയുംനമ്മുടെ ലോകം പ്രകാശവേഗത്തില്‍ ആത്മാര്‍ത്ഥത ഒട്ടും ഇല്ലാത്ത പുതുമ നിറഞ്ഞ മായകാഴ്ചകളിലേക്ക് കുതിക്കുയാണ്.   ഒപ്പമെത്താന്‍ നാമും കുതിക്കുകയാണ്പലരും വഴിയില്‍ തളര്‍ന്നുപോകുന്നു. അല്ലെങ്കില്‍ ആരെങ്കിലും തളര്‍ത്തുന്നു. ഗ്രാമങ്ങളിലേക്കും നാഗരികത അതിന്റെ സ്വാര്‍ത്ഥമുഖവുമായി കടന്നു വരികയാണ്. ഇന്ന് വളര്‍ന്നുവരുന്ന പുതുലോക തലമുറ സ്വാര്‍ത്ഥതയുടെ കൈപിടിയില്‍ ഒതുങ്ങുവാന്‍ താല്‍പ്പര്യപെടുകയാണ്. സ്വാര്‍ത്ഥത അവരെ സ്വന്തം ജീവിതം മാത്രം നോക്കി ജീവിക്കാന്‍  പ്രേരിപ്പിക്കുന്നു. അവിടെ സ്നേഹബന്ധങ്ങള്‍ക്ക് വെറും കീറകടലസിന്റെ വില മാത്രം.  സ്നേഹബന്ധങ്ങള്‍ വെറും അഭിനയം മാത്രം ആകുമ്പോള്‍  സ്നേഹം വലിയൊരു കള്ളമായി മാറുന്നു. ഒരു മനുഷ്യന് ഉണ്ടാവേണ്ട കരുണസ്നേഹം, വിട്ടുവീഴ്ചഇതൊന്നും ഇന്ന് വളര്‍ന്നു വരുന്ന പല കുട്ടികളിലും കാണാനില്ല. ഇതിനെ തലമുറയുടെ വ്യതിയാനം എന്ന രീതിയില്‍ പലരും വ്യഖ്യാനിക്കുന്നു. എന്നാല്‍ അങ്ങനെ ഒരു പ്രശ്നം അല്ല എന്നാണ് എന്റെ പക്ഷം. ഇത് നമ്മളായി വരുത്തിവച്ച വിനയാണ്.

ഈ തലമുറ ഇങ്ങനെ ആയി തീര്‍ന്നതിനു കാരണം നമ്മള്‍ ഓരോരുത്തരുമാണ്പണ്ടുകാലത്ത് സ്കൂള്‍ വിദ്യാഭ്യാസം ലഭിച്ചിരുന്നില്ലെങ്കിലുംകുട്ടികളും യുവാക്കളും കുടുംബപശ്ചാത്തലത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും മാനവിക ഞ്ജാനം കൈവരിച്ചിരുന്നു. അന്ന് സ്കൂള്‍ വിദ്യാഭ്യാസം എന്നത് സാധാരണകാരന് അത്ര പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നല്ലായിരുന്നു. അതുകൊണ്ട് ആദ്യകാല തലമുറ അക്ഷര ഞ്ജാനം കൊണ്ട് പുറകില്‍ ആയിരുന്നെങ്കിലും അവര്‍ സമൂഹത്തോടും കുടുംബങ്ങളോടും ഇഴചേര്‍ന്നു ജീവിച്ചവര്‍ ആയിരുന്നു.  ഇന്നത്തെ കുടുംബ സാമൂഹ്യക പശ്ചാത്തലങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു. ഉയര്‍ന്ന വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെങ്കിലും   വളര്‍ന്നു വരുന്ന തലമുറ തന്റെ ജീവിതം മാത്രം കൂട്ടുപിടിച്ച് മുന്നോട്ടു കുതിക്കുവാന്‍ ഒരുങ്ങുന്നു. അവര്‍ക്ക് മുന്നില്‍ കുടുംബംസമൂഹംതുടങ്ങിയ സ്നേഹബന്ധങ്ങളൊന്നും തടസ്സമാവുന്നില്ല. വളര്‍ന്നു വരുന്ന തലമുറ സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും അകന്നു വരുന്നു. അവര്‍ സമൂഹ്യമൂല്യങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കുന്നില്ല. അവയെല്ലാം പുച്ഛമനോഭവത്തോടെ നോക്കി കാണുന്നു. 

ഇങ്ങനെയുള്ള ഈ മാറ്റങ്ങള്‍ക്ക് കാരണം നമ്മള്‍ ചെറുപ്പംതൊട്ടു ശീലിച്ചു വന്ന രീതികള്‍ കൊണ്ടാണ്. അവയിലെ പ്രശ്നങ്ങള്‍ കൊണ്ടാണ്. ഇന്ന് അംഗന്‍വാടി എന്ന് കേട്ടാല്‍ പല കുട്ടികളും വാ പൊളിക്കും അവര്‍ക്ക് പരിചിതം നേഴ്സറിയാണ്. ഒരു കുട്ടിക്ക് നാലുവയസ്സ് ആകുമ്പോള്‍ തുടങ്ങും പഠനജീവിതം
. നേഴ്സറി, എല്‍ കെ ജി, യു കെ ജി. ഒന്നാം ക്ലാസ്സ്‌ എത്തുന്നതിനു മുന്‍പ് മൂന്നു തരം പഠനമുറികള്‍ എന്നാല്‍ പണ്ട് ഈ വിദ്യാഭ്യാസം അംഗന്‍വാടിയില്‍ ഒതുങ്ങിയിരുന്നു.   ഈ ക്ലാസ്സ്‌ മുറികള്‍ ബാല്യത്തിലെ അവന്റെ മനസ്സിലെ സ്വാര്‍ത്ഥമത്സരാര്‍ത്ഥിയെ ഉണര്‍ത്തുകയാണ്. ആര്‍ത്തുല്ലസിച്ച് ജീവികേണ്ട ആ പ്രായത്തില്‍ പഠനഭാരവും അതിന്റെ ആകുലതയും ആ പിഞ്ചുമനസ്സിലെ ചിന്തകളെ മറ്റൊരുതലത്തിലേക് നയിക്കുന്നു. ഈ പ്രായത്തില്‍ തന്നെ കുട്ടികളെ കൂട്ടുകാരുമൊത്ത് വീടിനു പുറത്തു വിടാനൊന്നും ഒരു മാതാപിതാക്കള്‍ക്കും ഇഷ്ട്ടമല്ല.

അതിനു പലകാരണങ്ങള്‍ ഉണ്ട്. ഒന്ന് മക്കള്‍ വഴിപിഴച്ചു പോകും എന്നാ അബദ്ധധാരണ, ഇത് അബദ്ധധാരണയാണെന്ന് പറയാന്‍ കാരണം മക്കളെ ലോകത്തെ അവരുടെ കണ്ണില്‍ കൂടി കാണുവാന്‍ പഠിപ്പിക്കണം.  അതിലെ തെറ്റും ശരിയും അവര്‍ക്ക് മനസ്സിലാക്കി കൊടുക്കുക. അല്ലാതെ വീട്ടില്‍ പൂട്ടി ഇട്ടാല്‍ ഒരു കുട്ടിയും നന്നാവില്ല. അതിനു പകരമായി കുട്ടികള്‍ക്ക് വീട്ടില്‍ കമ്പ്യൂട്ടര്‍, മൊബൈല്‍ എന്നീസജീകരണങ്ങള്‍ എല്ലാം ഒരുക്കി കൊടുക്കും. പിന്നീടു അവര്‍ ഈ ഉപകരണങ്ങള്‍ക്ക് അടിമയാകുകയും. അത് നല്‍ക്കുന്ന മായ ലോകത്ത് മുഴുകി ഇരിക്കുകയും ചെയ്യും.  പിന്നീട് അവര്‍ക്ക് അതാണ് ലോകം. എന്നാല്‍ ഇന്ന് ഈ ഉപകരണങ്ങളില്‍ ആണ് ഏറ്റവും കൂടുതല്‍ അപകടം പതിയിരിക്കുന്നത്‌ എന്ന് മാതാപിതാക്കള്‍ മനസ്സിലാക്കുന്നില്ല. മാതാപിതാക്കള്‍ പലരും ഇന്ന് കുട്ടികളുടെ മേല്‍ പ്രതീക്ഷ വെക്കുന്നത് ഉയര്‍ന്ന ഉധ്യോഗത്തില്‍ നിന്നും ലഭിക്കുന്ന പണത്തിലാണ്. അതിനാല്‍ അവരെ ആ രീതിയില്‍ പഠിപ്പിക്കുകയും അതിനായി മാത്രം ഉണ്ടാക്കിയ റോബോട്ടിനെ പോലെ അനുസരിപ്പികാന്‍ ശ്രമിക്കുകയും ചെയ്യും. അവന്റെ സ്കൂള്‍ ജീവിതവും ആ രീതിയില്‍ തന്നെയായിരിക്കും. ഏതെങ്കിലും കുട്ടികള്‍ മണ്ണില്‍ കളിക്കുന്നതോ മറ്റോ കണ്ടാല്‍ വീഴും അരുതെന്ന ആക്രോശം. മണ്ണില്‍ കളിക്കുന്നത് ചീത്ത കുട്ടികള്‍,.

അവര്‍ മുതിര്‍ന്ന ക്ലാസ്സുകളിക്ക് പ്രവേശിക്കുമ്പോഴും സ്ഥിതി വ്യത്യസ്തമൊന്നുമല്ല.മറിച്ച് പഠന ഭാരവും അതിന്റെ പിരിമുറുക്കങ്ങളും ഏറിയിരിക്കും. പണ്ടൊക്കെ സ്കൂള്‍ പഠനം എന്ന്പറഞ്ഞാല്‍ പ്രകൃതിയോടു ഇഴചേര്‍ന്ന പഠനം ആയിരുന്നു. ഏതെങ്കിലും ഒരു മരച്ചുവട്ടില്‍ ആയിരിക്കും മിക്കപ്പോഴും പഠനം. ക്ലാസ്സ്‌ മടുക്കുമ്പോള്‍ മരത്തെയും മരത്തില്‍ ഇരിക്കുന്ന കിളിയും എല്ലാം ശ്രദ്ധിച്ചു ഒരു രസകരമായ പഠനം ആയിരുന്നു അന്ന്. ഒരു പീരീഡ്‌ ക്ലാസ്സ് ഇല്ലെങ്കില്‍ ഇറങ്ങുകയായി കമ്പും കോലുമായി കളിക്കാന്‍.
, എല്ലാം കഴിഞ്ഞു കയറുമ്പോള്‍ കണ്ടംപൂട്ടി വരുന്ന കാളയെക്കാലും കഷ്ട്ടം ആയിരിക്കും. സ്കൂളില്‍ നിന്നും വരേണ്ട താമസം ബാഗും എറിഞ്ഞു ഒരോട്ടം ആയിരിക്കും പിന്നെയും കളിക്കാന്‍ പിന്നെ സന്ധ്യമയങ്ങുമ്പോള്‍ വരും. ഇതാണ് പഴയ കുട്ടികാലം. ഇന്ന് അതൊക്കെ മാറി സ്കൂള്‍ ജീവിതം ക്ലാസ്സ്‌ മുറികളില്‍ മാത്രം. തിരിച്ചുവീട്ടില്‍ വന്നാല്‍ കമ്പ്യൂട്ടര്‍ , ടി വി, പഠനം എന്നിവയില്‍ മാത്രം ആയിരിക്കും ശ്രദ്ധ. പഴയതലമുറയിലെ യുവാക്കള്‍ വൈകുന്നേരങ്ങളില്‍ നാട്ടിലെ ഏതെങ്കിലും ഒരു സ്ഥലത്ത് ഒത്തുകൂടുകയും നാട്ടുവര്‍ത്തമാനങ്ങളും, ലോകവിശേഷങ്ങള്‍ പങ്കു വച്ചുംചര്‍ച്ച ചെയ്തും അവിടെ ഒരു നല്ല സൌഹൃദകൂട്ടായ്മ ഉണ്ടാക്കി എടുക്കാറുണ്ടായിരുന്നു. അത് സാമൂഹ്യക ഐക്യത്തിന്റെ ഒരു തെളിവുകൂടി ആയിരുന്നു. ഇന്ന് വളര്‍ന്നുവരുന്ന തലമുറ ഇങ്ങനെ ഒരു സൌഹൃദസായാഹ്നം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കാറില്ല.  ചുട്ടയിലെ ശീലം ചുടലവരെ എന്ന് പറയുന്നതുപോലെ അവര്‍ സൌഹൃദം ഇന്റര്‍നെറ്റിലും, മൊബൈല്‍ ലോകത്തുമായി ഒതുക്കുന്നു. അങ്ങനെയുള്ള ആ സൌഹൃദം നീണ്ടുനില്‍ക്കറുമില്ല പലപ്പോഴും.

കുറച്ചുകാലങ്ങള്‍ മുന്‍പ് വരെ ഓരോ നാട്ടിലും ഒന്നും രണ്ടും വായനശാലകള്‍ ഉണ്ടാകാറുണ്ട്, അതിനോട് ചേര്‍ന്ന് ക്ലബുകളും. ഇവയിലൊക്കെ യുവാക്കളുടെ വലിയൊരു സാന്നിദ്ധ്യം തന്നെയുണ്ടായിരുന്നു. ക്ലബ്ബുകള്‍ ഓണത്തിനും, ക്രിസ്തുമസ്സിനും, വിഷുവും എന്ന് വേണ്ട എല്ലാ ആഘോഷങ്ങളെയും ഉത്സവമാക്കി മാറ്റിയിരുന്നു. ഇന്ന് അതെല്ലാം പലയിടങ്ങളിലും ചരിത്രത്തിന്റെ ഏടുകളില്‍ മാത്രം അവശേഷിക്കുന്നു. സായാഹ്നസൌഹൃദ -കൂട്ടായ്മകള്‍ പോയി മറഞ്ഞതോടെ ഇന്ന് പലസ്ഥലങ്ങളിലും വായനശാലകള്‍ പോലും ഇല്ല. ഇന്ന് സ്വന്തം നാട്ടില്‍ നില്‍ക്കുവാന്‍ ആരും ഇഷ്ട്ടപെടുന്നില്ല. നാട്ടില്‍ ഉള്ളവര്‍ പോലും ഇങ്ങനെയുള്ള കാര്യങ്ങള്‍ക്കായി മിനകെടാറുമില്ല. അവര്‍ക്ക് അവരുടെ കാര്യം മാത്രം.

പ്രൈമറി പഠനം കഴിഞ്ഞു അല്ലെങ്കില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഓരോരുത്തരും നഗരങ്ങളിലേക്കും മറ്റും ചേക്കേറും. ഇങ്ങനെ പോകുന്നവരെ അന്ന് നിയന്ത്രിക്കാന്‍ ആരും തന്നെ ഉണ്ടാവാറില്ല. അവര്‍ നഗരത്തിന്റെ ആഘോഷങ്ങളില്‍ മതിമറന്നു ജീവിക്കും. എന്നാല്‍ അകലങ്ങളില്‍ ഇരിക്കുന്ന മാതാപിതാക്കള്‍ ഇതൊക്കെ അറിയുക വിരളം. ജീവിതചിലവുകള്‍ ഏറുമ്പോള്‍ അവര്‍ പണം കായിക്കുന്ന മരങ്ങള്‍ തേടിയിറങ്ങുകയായി. ചിലര്‍ ചാരിത്ര്യം പോലും വിലക്ക് കൊടുക്കും. ചിലര്‍ അതിനെ എന്‍ജോയിമെന്റ്  എന്ന രീതിയില്‍ സമീപിക്കുന്നു. അവര്‍ക്ക് മുന്നില്‍ ജീവിതം എന്നുള്ളത് ആഘോഷിക്കാന്‍ മാത്രമുള്ളതാണ്. മറ്റു ചിലര്‍ നല്ലരീതിയില്‍ പഠിക്കും, ജോലി സമ്പാദിക്കും എന്നാല്‍ അവര്‍ സ്വാര്‍ത്ഥത നിറഞ്ഞവര്‍ ആകും. അവര്‍ക്ക് മുന്നില്‍ ഒന്ന് മാത്രം സമൂഹത്തില്‍ സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുക.

ഇന്നുള്ള ഈ തലമുറയുടെ രീതി എന്ന് പറഞ്ഞാല്‍ ഞാന്‍ പിടിച്ച മുയലിനു നാല് കൊമ്പ് എന്ന രീതിയില്‍ ആണ്. ഞാന്‍ മാത്രം ശരി ബാക്കി ഉള്ളവരെല്ലാം തെറ്റ്. അവര്‍ ആരുടെയും ഉപദേശവും സ്വീകരിക്കാന്‍ ഒരുക്കമല്ല. ഉയര്‍ന്ന വിദ്യാഭ്യാസം ലഭിച്ച ഈ തലമുറക്ക് മാനവികഞ്ജാനം ഒട്ടും തന്നെയില്ല. അവര്‍ പഠിച്ചതും വളര്‍ന്നതും ജോലിയും, സമൂഹത്തില്‍ ഉയര്‍ന്ന സാമ്പത്തികസ്ഥിതിയും മുന്നില്‍ കണ്ടാണ്‌., അവരെ അങ്ങനെ വളര്‍ത്തിയ മാതാപിതാക്കള്‍ ആണ് അതിനു കുറ്റകാര്‍, ഒരിക്കല്‍ പോലും അവരെ മാനവികഞ്ജാനമോ, കുടുംബത്തിനു ഉണ്ടാവേണ്ട പവിത്രതയോ ഒന്നും പഠിപ്പിക്കുകയോ, മനസ്സിലാക്കി കൊടുക്കുവാനോ ശ്രമിച്ചിരുന്നില്ല. ചിലമാതാപിതാക്കള്‍ പണത്തിലൂടെയാണ് സ്നേഹം പ്രകടിപ്പിക്കുന്നത്. അവരും പണത്തിനെ മാത്രമേ സ്നേഹിക്കൂ. അതിനാല്‍ പ്രായം ചെല്ലുമ്പോള്‍ അവര്‍ മാതാപിതാക്കളെ വൃദ്ധസദനത്തില്‍  കൊണ്ടാക്കുന്നു. അവിടെ അവിടെ പണം കൊടുത്ത് മാതാപിതാക്കളെ സ്നേഹിക്കുന്നു. വൃദ്ധസദനങ്ങള്‍ പെരുകുമ്പോള്‍ അലറിവിളിച്ചിട്ട് കാര്യമൊന്നും ഇല്ല. അതിനു കാരണക്കാര്‍ നമ്മളും കൂടിയാണെന്ന ബോധ്യം ഉണ്ടാവണം.

നമ്മള്‍ അവരെ മാത്രംപഴിചാരിയിട്ട് കാര്യം ഉണ്ടോ? തങ്ങളുടെ മക്കളെ സ്നേഹം എന്തെന്ന് മനസ്സിലാക്കി കൊടുക്കണമായിരുന്നു. വീട്ടിലേക്കു ഒരു ഭിക്ഷകാരന്‍ വരുമ്പോള്‍ ആട്ടി ഓടിക്കും, എന്നാല്‍ മക്കള്‍ക്ക്‌ മുന്നില്‍ വച്ച് ആ വരുന്ന ഭിക്ഷകാരന് എന്തെങ്കിലും കൊടുത്താല്‍ ആ കുട്ടികളുടെ മനസ്സ് എന്തായിരിക്കും? അല്ലെങ്കില്‍ എന്തുകൊണ്ട് നാം ആ സല്‍പ്രവര്‍ത്തനം ചെയ്തു എന്ന് മനസ്സിലാക്കി കൊടുക്കണമായിരുന്നു. വീട്ടിലെ ഒരു പണിക്കും കൂടെ ചേര്‍ക്കാതെ പോന്നു സൂക്ഷികുന്നത്പോലെ വളര്‍ത്തുന്ന പിള്ളേര്‍  വളര്‍ന്നു വരുമ്പോള്‍ വീട്ടുജോലികളില്‍ അഞ്ജര്‍ ആയിരിക്കും. അതുകൊണ്ട്തന്നെ ഈ തലമുറയിലെ ഭൂരിപക്ഷം ആണ്‍കുട്ടികള്‍ക്ക് കൃഷിപണിയോ,പെണ്‍പിള്ളേര്‍ക്ക് അടുക്കളപണിയോ അറിയില്ല. 

ഇങ്ങനെയുള്ള കുട്ടികള്‍ കല്യാണം കഴിഞ്ഞു മറ്റൊരു കുടുംബത്തിലേക്ക് പോകുന്നു. അല്ലെങ്കില്‍ മറ്റൊരു കുടുംബത്തില്‍ നിന്ന് കല്യാണം കഴിച്ചു കൊണ്ട് വരുന്നു.അവിടെ അവര്‍ വിഷമതകള്‍ പലതും അറിയും. കാരണം മിക്കവാറും സ്വഭാവത്തില്‍  പോരുത്തകെടുകള്‍ ഉണ്ടാകും. എന്നാല്‍ ഇതൊന്നും പോരുത്തപെട്ടു പോവാന്‍ കഴിയാത്തവര്‍ ആള്‍ക്കാര്‍ അടുത്ത ദിവസം തന്നെ പിരിയും.ഈ പിരിയുന്നവരില്‍ കൂടുതലും ഈഗോ പ്രശ്നം തന്നെ ആയിരിക്കും. അതിനും കാരണം കുടുംബത്തില്‍ നിന്നും കിട്ടേണ്ട അറിവില്ലായ്മയാണ്.  മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ വിട്ടുവീഴ്ചയും നല്ല ശീലവും പഠിപ്പിച്ചില്ല.

ഇനി എങ്കിലും മനസ്സിലാക്കുക. ലോകം വളര്‍ന്നപ്പോള്‍ തലമുറ തളരാന്‍ കാരണം നമ്മള്‍ ഓരോരുത്തരും ആണെന്ന സത്യം. ഇനിയെങ്കിലും നമ്മുടെ മക്കളെ വിട്ടുവീഴച്ചയുംസ്നേഹവും, കരുണയും,  മനസ്സിലാക്കി കൊടുക്കാന്‍ ശ്രമിക്കാം.
20 അഭിപ്രായ(ങ്ങള്‍):

 1. ഇതൊക്കെ പറയാന്‍ നല്ലത് തന്നെ.. വായിക്കുന്നവരില്‍ എത്രപേര്‍ ഒരു പുനര്‍വിചിന്തനത്തിന് തയ്യാറാകും? എന്തായാലും പടപ്പുറപ്പാടില്‍ തിരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ നല്ലത് തന്നെ.. നമുക്ക് ഇതൊക്കെ ഇങ്ങനെ പറയാം നന്നാവുന്നവര്‍ നന്നാവട്ടെ.. ചിലപ്പോള്‍ ഞാന്‍ മാത്രം നന്നായേക്കും. :D

  ReplyDelete
  Replies
  1. അതെ സംഗീത്... ഇങ്ങനെ ഉള്ള കാര്യങ്ങള്‍ അവഗണിക്കാനെ ചാന്‍സ് ഉളൂ... ഹ.. ഹ... ഞാന്‍ നന്നായ കൂട്ടത്തില്‍ സംഗീതും നന്നായല്ലോ.. അത് തന്നെ ഏറ്റവും സന്തോഷകരമായ കാര്യം..

   Delete
 2. അണ്ണനും തമ്പിയും മാത്രം നന്നായാൽ മതിയോ, എന്നെകൂടെ നന്നാക്കാവുന്നതല്ലേ ഉള്ളൂ...

  ReplyDelete
  Replies
  1. എങ്കില്‍ നന്നായിക്കൊള്ളൂ.... ഹ. ഹ..

   Delete
 3. nalla vishayam.......ellarum cinthikkatte...abhinandhanagal robin

  ReplyDelete
 4. വളരെ കാലിക പ്രസക്തമായ ലേഖനം. ഇന്നിന്റെ സത്യങ്ങള്‍. ഈ ആശങ്കകള്‍, ആകുലതകള്‍ നന്മ മനസ്സില്‍ സൂക്ഷിക്കുന്ന ആരിലുമുണ്ടാകും. പക്ഷെ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും? എന്നുള്ളതാണ് ചോദ്യം. ഒഴുക്കിനെതിരെ നീന്തുക വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷെ നമ്മള്‍ അത് ചെയ്തെ പറ്റൂ. വളര്‍ന്നു വരുന്ന തലമുറയ്ക്ക് വേണ്ടിയെങ്കിലും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണം.

  മക്കളെ ഭൌതിക വിദ്യാഭ്യാസം മാത്രം കൊടുത്ത് ഒരു ഉദ്യോഗം കിട്ടുക എന്നുള്ളത് മാത്രം ലക്‌ഷ്യം വെക്കാതെ അവര്‍ക്ക് സ്നേഹം,കരുണ,ദയ തുടങ്ങിയ പാഠങ്ങങ്ങള്‍ പഠിപ്പിക്കാന്‍ എല്ലാ രക്ഷിതാക്കളും ബാദ്ധ്യസ്ഥരാണ്. ദൌര്‍ഭാഗ്യവശാല്‍ അത് നടക്കുന്നില്ല എന്ന് മാത്രമല്ല. അവരെ കൂടുതല്‍ സ്വാര്‍ത്ഥ ചിന്താഗതിക്കാരാക്കാനാണ് മാതാപിതാക്കള്‍ ശ്രമിക്കുന്നതെന്ന് അങ്ങേയറ്റം ഖേദകരമാണ്. ഇനിയെങ്കിലും വളര്‍ന്നു വരുന്ന തലമുറയുടെ നന്മയെക്കരുതി ഇത്തരം കാര്യങ്ങളില്‍ ജാഗൃത പുലര്ത്തിയെ തീരൂ...

  ഭാവുകങ്ങള്‍ .....

  ReplyDelete
  Replies
  1. ശരിയാണ് ഒഴുക്കിനെതിരെ നീന്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യം ആണ്... പക്ഷെ നമ്മള്‍ എങ്കിലും അത് ചെയ്യണം... :)ഒരാള്‍ എങ്കിലും ശ്രമിച്ചാല്‍ അത്രയം നല്ലത്..:) വളരെ നന്ദി ഈ വിലപെട്ട അഭിപ്രായത്തിന്..

   Delete
 5. സമകാലിക വിഷയംഎനിക്ക് ഇഷ്ടപ്പെട്ടു .......

  ReplyDelete
 6. മല്‍സരം നിറഞ്ഞു നില്‍ക്കുന്ന ഈ സമൂഹത്തില്‍ രക്ഷിതാക്കളുടെ അമിതമായ ആശങ്ക ആണ് കുട്ടികളെ ഇങ്ങനെ ആക്കിതീര്‍ക്കുന്നത്. പലപ്പോഴും ഭൌതികമായി അവരെ മികച്ച നിലയില്‍ എത്തിക്കുക എന്നതിലപ്പുറം രക്ഷിതാക്കള്‍ക്ക് ഉത്തരവാദിത്വമില്ല എന്ന ചിന്തയാകാം ഇതിനു പ്രേരിപ്പിക്കുന്നത്.
  അബ്രഹാം ലിങ്കണ്‍ തന്റെ മകന്റെ അധ്യാപകന് അയച്ചെന്നു കരുതപ്പെടുന്ന കത്തിലെ ചില വരികള്‍ ഇവിടെ പ്രസക്തം

  ആര്‍ത്തലയക്കുന്ന ആള്‍ക്കൂട്ടത്തിന്
  നേരെ ചെവിയടച്ച് വെച്ച്
  തനിക്ക് ശരിയാണെന്ന് തോന്നുന്ന
  കാര്യത്തില്‍ ഉറച്ച് വിശ്വസിക്കാനും
  അതിന് വേണ്ടി നിലകൊള്ളാനും
  പോരാടാനും അവനെ പഠിപ്പിക്കുക.
  അവനോട് മാന്യതയോടെ പെരുമാറുക,
  പക്ഷേ അവനെ താലോലിക്കരുത്,
  അഗ്നിപരീക്ഷയില്‍ നിന്നേ ഈടുറ്റ ലോഹമുണ്ടാവുകയുള്ളൂ.
  നല്ല ലേഖനം റോബിന്‍

  ReplyDelete
 7. ഇവിടെ ഈയൊരു അറിവുകൂടി പങ്കുവച്ചതില്‍ വളരെയേറെ നന്ദി...

  ReplyDelete
 8. വായിച്ചു... കാലം ഒരിക്കലും മാറുന്നില്ല, കാലാകാലങ്ങളിലെ ജനങ്ങളുടെ കാഴ്ചപ്പാടുകളാണത്രെ മാറുന്നത്,മാറുകയല്ല അത് മാറ്റപ്പെടുകയാണ്.
  കരുണയും ദയയും സ്നേഹവും പങ്കുവെക്കലുകളും പഠിക്കേണ്ട കുഞ്ഞുങ്ങളെ രക്ഷിതാക്കൾ പഠിപ്പിക്കുന്നത് വാശിയും മത്സരബുദ്ധിയുമാണ്. ലോകത്തെ കോമ്പറ്റീഷ്യനുകളോട് വിജയിക്കണമെന്ന ചിന്തയാണ് അവരെ അങ്ങനെ ചെയ്യിക്കാൻ പ്രേരിപ്പിക്കുന്നത് എന്നത് അവരുടെ ന്യായം. അവരുടെ ന്യായവും മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകളും ഒക്കെയായി ചർച്ചകളും സംവാദങ്ങളും നടക്കുമ്പോളും നഷ്ടപ്പെടുന്നത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവിയാണ്.

  അനിവാര്യമല്ലാത്ത മാറ്റങ്ങളെ പുറം തള്ളാനും അത്യാവശ്യങ്ങളെ സ്വീകരിച്ചിരുത്തുവാനും വിവേകിയായ മനുഷ്യൻ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. കിട മത്സരങ്ങൾക്കായി വാർത്തെടുത്ത കുഞ്ഞുങ്ങൾ ഭാവിയിൽ സാമ്പത്തികമായ നേട്ടങ്ങൾ ഉണ്ടാക്കിയേക്കാമെങ്കിലും സാംസ്കാരികമായും സാമൂഹികമായും അവർ വളരെ പിന്നിലാവും എന്നതിൽ സംശയമില്ല. അർതാതെ മാറിയ മാറ്റങ്ങളിൽ നിന്നും നാം നല്ല മാറ്റങ്ങളിലേക്ക് വീണ്ടും മാറേണ്ടിയിരിക്കുന്നു... നല്ലൊരു ചിന്ത നല്ല ലേഖനം ആശംസകള് റോബിൻ...!

  ReplyDelete
 9. ഭാവിയിലെ ബു.... തന്നെ...എല്ലാരീതിയിലും ചിന്തിക്കുന്നു..... ഹ.. ഹ... താങ്ക്സ്...

  ReplyDelete
 10. നല്ല പ്രസ്കതമായ വിഷയം. മികച്ച അവതരണം. എല്ലാവരുടേയും ഉള്ളിലുടലെടുക്കുന്ന ആകുലതകള്‍..

  ReplyDelete
  Replies
  1. നന്ദി ശ്രീ... ആ ഒരു ചിന്തയാണ് എന്നെ ഇത് എഴുതാന്‍ പ്രേരിപ്പിച്ചതും...

   Delete
 11. ഇത് നല്ല ഒരു പോസ്റ്റണ്,
  ശെർക്കും ഞാൻ ചിന്തച്ചിരുന്ന ഒരു സംഭവം,
  അതിന്ന് കാരണം എന്റെ കസിൻസും എന്റെ അനിയന്മാരും തന്നെ, ഞാനെല്ലാം വളരെന്നപ്പോൾ നമ്മളെക്കൾ 2 വയസ്സുള്ളവരെ ഏട്ടാ എന്ന് വിളിക്കുമ്പോൾ അവരെല്ലാം ഏടാ പോടാ എന്ന എന്നെ തന്നെ വിളിക്കുന്നത്, അല്ല അതിന്ന് കാരണക്കാൻ നാം തന്നെ

  ReplyDelete
  Replies
  1. ഇന്ന് വളരുന്ന തലമുറയ്ക്ക് ബഹുമാനം എന്തെന്നോ ആരോട് എന്ത് എന്തൊക്കെ പറയാം എന്നുള്ളത് അറിയില്ല.. ചിലര്‍ അറിഞ്ഞിട്ടും അവയൊക്കെ അവഗണിക്കുകയും ചെയ്യുന്നു.. അതിനു കാരണക്കാര്‍ നമ്മള്‍ തന്നെയാണ്. തെറ്റ് ഏതു ശരി ഏതു എന്ന് നമ്മള്‍ കാണിച്ചു കൊടുക്കുന്നില്ല. നേര്‍ വഴി നമ്മള്‍ തെളിച്ചു കൊടുക്കാത്തതിനാല്‍ ആണ് അവര്‍ പിന്നെയും ആ തെറ്റുകള്‍ ആവര്‍ത്തിക്കുന്നത്. പക്ഷെ ചില മുതിര്‍ന്നവര്‍ എടാ പോടാ വിളി കാര്യവും ആക്കുന്നില്ല.. അതാണ് മറ്റൊരു സത്യം.. ഈ ഞാന്‍ പോലും ഇടയ്ക്കു അങ്ങനെ ആവാറുണ്ട് ഇടയ്ക്കു..

   ഈ അഭിപ്രായത്തിനു വളരെയേറെ നന്ദി...

   Delete
 12. എല്ലാവരുടേയും ഉള്ളിലുള്ള ആകുലതകള്‍ തന്നെയാണ് പക്ഷെ എല്ലാം അറിഞ്ഞിട്ടും എല്ലാം പറഞ്ഞിട്ടും ആ ഒഴിക്കിന്റെ കൂടെ നീന്തുകയാണ് പിന്നെയും. ഞാന്‍ നന്നാവില്ല അന്നാലും മറ്റുള്ളവരെ നന്നാക്കണം എന്ന ചിന്താഗതിയാണ് എല്ലാവര്ക്കും അതുകൊണ്ട് ആരും തന്നെ നന്നാവുകയുമില്ല. നല്ലൊരു ചിന്ത നല്ലൊരു പോസ്റ്റ്‌ റോബിന്‍

  ReplyDelete
  Replies
  1. അതെ കാത്തി. ഞാന്‍ ഇതൊന്നും അറിഞ്ഞില്ല അല്ലെങ്കില്‍ ഇത് എനിക്ക് ബാധകം അല്ല എന്ന് ചിന്തിക്കുന്നവര്‍ കുറവല്ല. അല്ലെങ്കില്‍ മനപൂര്‍വ്വം അല്ലെങ്കിലും ഇതൊക്കെ പലരും മറക്കാര്‍ ഉണ്ട്...
   സ്വന്തം ജീവിതം മാത്രം കൈയില്‍ പിടിച്ചു മുന്നോട്ടു കുതിക്കാന്‍ ശ്രമിക്കുന്ന ലോകത്തില്‍ ആണ് നാം...

   നന്ദി കാത്തി.. നല്ലൊരു അഭിപ്രായം....

   Delete

Related Posts Plugin for WordPress, Blogger...