നമ്മുടെ കേരളത്തെ യൂറോപ്പ് ആക്കുമെന്ന് പറഞ്ഞില്ലെങ്കിലും. ഒരു കൊച്ചു നഗരമാക്കാം
എന്ന് പറഞ്ഞ വരുന്ന എമെര്‍ജിങ്ങ് കേരളയും വിവാദത്തിന്‍റെ ആപ്പിലായി. പരിസ്ഥിതി
പ്രവര്‍ത്തകരും, പ്രതിപക്ഷവും, ഗ്രീന്‍പൊളിറ്റിക്സ് പറയുന്ന ഒരു പറ്റം യുവ ഭരണപക്ഷ MLA മാരും എതിര്‍പ്പുമായി രംഗത്തെത്തി.
മറുപടി എന്നോണം ഭരണപക്ഷ മന്ത്രിമാര്‍
വെറുതെ നല്ലൊരു പദ്ധതിയെ വിവാദങ്ങള്‍ ഉണ്ടാക്കി തടയാം
എന്ന് ആരും കരുതണ്ട
എന്നൊരുമന്ത്രി
ആരൊക്കെ എതിര്‍ത്താലും സംഭവം ഗംഭീരമായി നടത്തുമെന്ന് മറ്റൊരാള്‍
പരിസ്ഥിതിയെ ബാധിക്കും എന്ന പ്രതിപക്ഷ നേതാവിന്‍റെ അഭിപ്രായത്തോട്
വ്യവസായമന്ത്രിയുടെ ഹാസ്യരൂപേണയുള്ള മറുപടി
പ്രതിപക്ഷ നേതാവ് അവസാനം വരെ സംശയങ്ങള്‍ ഉന്നെയിക്കും
ഗ്രീന്‍പൊളിറ്റിക്സുകാരുടെ നിലപാടിനോട് ആഭ്യന്തരമന്ത്രിയുടെ കമെന്റ്
അവരുടെ വെറും അഭിപ്രായ പ്രകടനം മാത്രം.
എമെര്‍ജിന്‍
കേരളയുടെ വെബ്സൈറ്റില്‍ പദ്ധതിയുടെ ബ്രോഷറും, ഇന്‍വെസ്റ്റ് ഗൈഡും കൊടുത്തിരിക്കുന്നു.
കാണുവാന്‍ ഇവിടെ ക്ലിക് ചെയുക
ഇന്ന് കേരളത്തില്‍ നിലവില്‍വന്നതും, വരാനുള്ളതുമായ എല്ലാപദ്ധതികളും എമെര്‍ജിന്‍കേരളയിലുണ്ട്. എയര്‍പോര്‍ട്ട്, റോഡ്, റെയില്‍, ജലഗതാഗതം, കുടിവെള്ളം, വൈധ്യുതി,
ടെക്നോളജി, ടൂറിസം എന്തിനേറെ പറയുന്നു. ഉപ്പ്തൊട്ട് കര്‍പ്പൂരം വരെ. കേട്ടാല്‍
കേരളം അടിമുടിമാറുമെന്ന് വേണമെങ്കില്‍ പറയാം ഇന്ത്യയിലെ ഒരു കൊച്ച് യൂറോപ്പ്.
അപ്പൊപിന്നെ
എതിര്‍ക്കാന്‍ പാടുണ്ടോ? രണ്ടുകൈയും നീട്ടി സ്വീകരിക്കേണ്ടേ?
പക്ഷെ
ഇത് ചൈന അല്ലാലോ അഴിമതി നടത്തിയാല്‍ തൂക്കികൊല്ലാന്‍... അഴിമതി നടക്കില്ല എന്ന് എന്താ
ഉറപ്പ് അതുകൊണ്ട് ഒന്ന് ആലോചിക്കണം. പണിപാളിയാല്‍
കേരളം ചിലപ്പോ ആഫ്രിക്കന്‍ മരുഭൂമിപോലാവും. കാരണം കേരളത്തിന്റെ നഗരം, വനം, ഗ്രാമം,
എന്നിവടങ്ങളിലെല്ലാം മാന്തിയുള്ള കളിയാണ്.
പ്രൊജെക്ട്
ഏറ്റെടുക്കുന്ന കമ്പനിയുടെ പേരില്‍ പ്രൊജെക്ടിനുള്ള സ്ഥലം അവരുടെ പേരില്‍
എഴുതികൊടുക്കും. പദ്ധതിയിലെ പങ്കുവയ്ക്കല്‍ ഇങ്ങനെ എഴുപത്തഞ്ച് ശതമാനം സ്വകാര്യകമ്പനികളും
ഇരുപത്തഞ്ച് ശതമാനം സര്‍ക്കാരും.
കിലോപത്ത്
കിലോപത്ത് ആര്‍ക്കും വരാം എന്ന് ലേലം വിളിച്ച് കേരളത്തിന്റെ ഭൂസമൃദ്ധിയെയും വികസനത്തെയും മറ്റൊരു
കൈയില്‍ ഏല്‍പ്പിക്കുമ്പോള്‍ ഉറപ്പുണ്ടോ അവര്‍ കൊള്ളയടിക്കില്ലെന്ന്? അതുകൊണ്ട്
ചില കരാര്‍ വ്യവസ്ഥകള്‍ വച്ചാണ് ഭൂമി കൈമാറ്റം എന്ന് പറഞ്ഞാല്‍. വരുന്ന കോര്‍പറേറ്റ്
കമ്പനികള്‍ വച്ചുനീട്ടുന്ന പണത്തിനു മുന്നില്‍ കണ്ണ്‍ മഞ്ഞളിക്കാത്ത ഒരു രാഷ്ട്രിയ
സമൂഹം നമ്മുടെ കേരളത്തില്‍ ഉണ്ടെന്ന് സമകാലിക സംഭവങ്ങളില്‍
വിശ്വസിക്കാനാവുന്നുമില്ല. അതുകൊണ്ട് ഇങ്ങനെ പോയാല്‍ നമ്മുടെ കേരളം മറ്റൊരു നെല്ലിയാമ്പതി
ആവാന്‍ സാധ്യതയുണ്ട്.
കാരണം
ഈ പദ്ധതിയുടെ പേരെന്നപോലെ കേരളത്തെ മുഴുവനായി പെയ്ന്റില്‍ മുക്കിയെടുക്കുന്ന
പ്രക്രിയയാണ്. 175 ഓളം നവിനപദ്ധതികളുമായാണ്
വരവ്. അതുകൊണ്ട് തന്നെ കേരളത്തിലെ എല്ലാവിഭാഗം ജനങ്ങള്‍ക്കും ഒരുപോലെ ബാധിക്കുന്ന
ഒന്നാണ് ഈ പദ്ധതിയാണിത്.
ജനങ്ങളുടെ
പ്രതിഷേധം കാരണം നിര്‍ത്തിവെച്ച കരിമണല്‍ ഖനനവും ഈ പദ്ധതിയില്‍ വരുന്നു എന്നാണ്
മറ്റൊരു പ്രത്യേകത. മറ്റൊന്ന് ഈ പദ്ധതി വരുന്നതുകൊണ്ട് പരിസ്ഥിതിക്കുണ്ടാകുന്ന
ആഘാതം തുടങ്ങിയ ദോഷവശങ്ങളൊന്നും പടികാതെയാണ് ഈ പദ്ധതിക്കു വേണ്ടി ഇറങ്ങിപുറപ്പെട്ടത് എന്നതുസാരം. അതലെങ്കില്‍
ഇതിലും ഇപ്പോഴേ ചില കള്ളപോക്കിരികള്‍ കടന്നുകൂടിയിരിക്കുന്നു എന്ന് വേണം കരുതാന്‍.
ഈ
പദ്ധതി നിലവില്‍ വരുമ്പോള്‍ കമ്പനികള്‍ പാലിക്കേണ്ട മാര്‍ഗ്ഗരേഖകള്‍ ഇന്നും
അവ്യക്തതമാണ്. ഇങ്ങനൊരു പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ കമ്പനികള്‍ എങ്ങനെ പ്രവര്‍ത്തിക്കണം
എന്നത്തിനും ചില നിയന്ത്രണമാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൂടി വയ്കണം. അത്
പരസ്യപെടുത്തുകയും ചെയണം. അല്ലാതെ മൈക്കില്‍ എത്ര വിളിച്ചു കൂവിയാലും പദ്ധതി
സുതാര്യമാവില്ല.
എമെര്‍ജിന്‍കേരള
എന്താണെന്ന് ചോദിച്ചാല്‍ പലരും വാപോളിക്കുന്നു. പലര്‍ക്കും അജ്ഞാതം . പദ്ധതി എത്ര
സുതാര്യം അന്നെന്നു പറയുമ്പോഴും കേരളത്തിലെ നല്ലൊരു വിഭാഗം ജനങ്ങളും അറിഞ്ഞില്ലെന്നത്
മറ്റൊരു വിരോധാഭാസം.
എമെര്‍ജിന്‍കേരള വിവാദമായിട്ട് രണ്ട്,മൂന്നു
ദിവസമേ ആയിട്ടുള്ളൂ.
അപ്പോഴാണ് പലരും ആദ്യമായി എമെര്‍ജിന്‍കേരള എന്ന വാക്ക് കേള്‍ക്കുന്നത്
തന്നെ. ഈ പദ്ധതിയുടെ ഗുണദോഷങ്ങള്‍ ഏതൊരാളെയും ബാധിക്കും എന്നതിനാല്‍ കേരള ജനതയില്‍ ഇതിനെകുറിച്ച്
നല്ലൊരു അവബോധം വരുത്തേണ്ടതും ആവശ്യമാണ്.
അല്ലാതെ എല്ലാഎതിര്‍പ്പുകളെയും അവഗണിച്ച് പദ്ധതി പ്രവര്‍ത്തികമാകുന്നത്തിലും
നല്ലത്. ഒരു അഭിപ്രായ സമന്വയം ഉണ്ടാക്കി മുന്നോട്ട് പോകുന്നതാണ്. അല്ലെയെങ്കില്‍
ചിലസംരംഭമെങ്കിലും ജനപ്രതിഷേധത്തില്‍ കട്ടപുറത്തിരിക്കും. ( സമന്വയം ഉണ്ടായാലും
പ്രതിഷേധിക്കാന്‍ കുറേപേര്‍ ഉണ്ടാകും എന്നതും മറ്റൊരുസത്യം)
എമെര്‍ജിന്‍ കേരള നടപ്പിലാകും എന്നത് മറ്റൊരുസത്യമാണ്. എന്നാല്‍ കേരളത്തില്‍
വരുന്ന ഏതൊരു പദ്ധതിയെപോലെയും തന്നെ പ്രതിഷേധസമരങ്ങളെയെല്ലാം മറികടന്നു വരുമ്പോള്‍
വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കും. എമിര്‍ജിന്‍ കേരള എന്നാ പദ്ധതിയുടെ ഉദ്ദേശ്യശുദ്ധി
നല്ലത് തന്നെ. എന്നാല്‍ അത് പ്രവര്‍ത്തികമാകുമ്പോള്‍ അതിലെ ഉദ്ദേശ്യശുദ്ധി എത്രത്തോളം
ഉണ്ടാവുമെന്ന് കണ്ടറിയേണ്ടിരിക്കുന്നു.
എല്ലാം രാഷ്ട്രീയ കളികൾ തന്നെയാണ്
ReplyDeleteജനങ്ങള്‍ക്ക് വേണ്ടി അല്ലാത്ത.. എന്നാല്‍ ചില സ്ഥാപിത താല്പര്യക്കാര്‍ക്ക് വേണ്ടിയുള്ള ഈ രാഷ്ട്രീയം ചോദ്യം ചെയ്യപെടണം..
Deleteതാങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്.
Deleteനിങ്ങളുടെ അവലോകനത്തെ ഞാന്‍ മാനിക്കുന്നു.പക്ഷെ നമ്മള്‍ എന്തിനാണ് വികസനങ്ങലെ ഇങ്ങനെ ഭയത്തോടെ നോക്കി കാണുന്നത്. സ്വാര്‍ത്ഥ തത്പര്യതോടെ വരുന്ന കഷികളെ തുരത്താന്‍ കേരളജനതക്ക് കഴിയില്ലന്നു എന്നല്ലല്ലോ,അവരെ തുടച്ചു മാറ്റി ബാക്കിയുള്ള വികസന കാര്യങ്ങളിലേക്ക് ശ്രദ്ധ ചെലുത്താന്‍ നമുക്ക് കഴിയണം.അല്ലാതെ വികസനങ്ങളെ എല്ലാം പരിസ്ഥിതി സംരക്ഷണം എന്ന പേരില്‍ തടഞ്ഞു വക്കുകയല്ല വേണ്ടത്.ഇവിടെ വികസന സമയത്ത് മാത്രമല്ല പരിസ്ഥിതി സംരക്ഷിക്കേണ്ടത് ,അല്ലാത്തപ്പോഴും സംരക്ഷിക്കപെടണം . പക്ഷെ ഇവിടെ അങ്ങിനെ അല്ല.എത്ര ചെറുകിട വ്യവസായങ്ങളാണ് ഉദാഹരണത്തിന് കയര്‍ വ്യവസായം,വീടുകളില്‍ ചെയ്യുന്നവരുണ്ട് .തൊട്ടടുത്ത കായലിലോ തോട്ടിലോ മറ്റും ചകിരി ചീയിച്ചു തോണ്ടാക്കുന്നില്ലേ? വെള്ളം ചീത്തയകുനില്ല എന്നാണോ? വലുതായ ഒന്നിന്റെ കുറവുകളും വലുതായിരിക്കും.അത് കണ്ടതു തിരുത്തി മുന്നോട്ടു പോകേണ്ടി വരുമ്പോള്‍ നമ്മള്‍ മുഖം തിരിക്കുന്നു.കൊടിയും പിടിച്ചു കലാപം നടത്താന്‍ ഇറങ്ങുന്നു...
ReplyDeleteഅഭിപ്രായം പങ്കു വച്ചതില്‍ സന്തോഷവുമുണ്ട്
Deleteമാഡം ഞാന്‍ ഇവിടെ പറഞ്ഞത് ഒരു വികസന വിരോധിയുടെ മനസോടെ അല്ല. ഈ പദ്ധതിയെ എതിര്‍ക്കുന്നു എന്നത് സത്യം തന്നെയാണ്.( നമ്മളും നല്ലത് വരണം എന്നളണല്ലോ ആഗ്രഹിക്കുന്നുത് പഴമയെ ക്ലിയര്‍ ചെയ്യാനാണ് പുതിയ പദ്ധതികള്‍ കൊണ്ടുവരുന്നത്. അതും മനുഷ്യന്റെ നെഞ്ചത്ത് അടിക്കനാണേല്‍ എന്താ ചെയ്യാ.. ). പെട്ടന്നൊരു ബോധത്തില്‍ വികസനമെന്ന് പറഞ്ഞ് ഒരു വമ്പന്‍ പദ്ധതിയുമായി ചാടി പുറപെട്ടത്തിന്‍റെ വിരോധാഭാസമാണ് ഞാന്‍ ചൂണ്ടി കാണിക്കുന്നത്.എമെര്‍ജിന്‍ കേരളയുടെ പദ്ധതിയില്‍ പെടുന്ന ഒന്നാണ്, കക്കയം ഡാം പരിസരത്തുള്ള വനം. 60 കോടി രൂപയുടെ ഇക്കോ ടൂറിസം പദ്ധതിയാണ്.ആ ലാന്‍ഡ് അവര്‍ക്ക് കൊടുക്കുകയും ചെയും. വരുന്ന എല പദ്ധതിയിലും സ്ഥലം അവരുടെ പേരില്‍ കൊടുക്കും. കമ്പനികളെ ആകര്‍ഷിക്കാന്‍ വേണ്ടിയാണിത്.അത് നല്ലതാണോ? പിന്നെ സര്‍ക്കാര്‍ ഇന്ന് തുടങ്ങാന്‍ ഇരിക്കുന്ന എമെര്‍ജിന്‍ കേരളയിലെ ഒരു പദ്ധതിയിലും വ്യക്തമായ ഒരു പഠനവും നടത്തിയിട്ടില്ല. ഇതുമൂലം പാരിസ്ഥിതിക്കുണ്ടാകുന്ന ആഘാതം എത്രയെന്നോ സര്‍ക്കാര്‍ നോക്കിയിട്ടില്ല. എമെര്‍ജിന്‍ കേരളയുടെ ഭാഗമായി ലക്ഷകണക്കിന് ജനങ്ങള്‍ കുടിഒഴിക്കപെടും. എന്നാല്‍ ഇവരെ എവിടെ മാറ്റി പാര്‍പ്പിക്കുമെന്നോ, നഷ്ടപരിഹാരം എത്രകൊടുക്കുമെന്നോ തീരുമാനിച്ചിട്ടില്ല.ഈ പദ്ധതി കരിമണല്‍ ഖനനവും ഉള്‍പ്പെട്ടിട്ടുണ്ട്. ഒരു നിയന്ത്രണമാര്‍ഗ്ഗരേഖകളും തയാറാക്കാതെ വരുന്ന പ്രിവേറ്റ് കമ്പനികള്‍ക്ക് കൊടുത്താല്‍ എന്താവും അവസ്ഥ? എമെര്‍ജിന്‍ കേരളയുടെ ഭാഗമായി വരുന്ന പദ്ധതി പ്രദേശത്തെ ജനങ്ങള്‍ക്കോ, ഉധ്യോഗസ്ഥര്‍ക്കോ, അവിടുള്ള ജനപ്രതിനിധികള്‍ക്കോ ഇതിനെ കുറിച്ച് ഒരു വ്യക്തമായ ധാരണ ഇല്ല എന്ന് വേണം പറയാന്‍.., എമെര്‍ജിന്‍ കേരളയുടെ സൈറ്റില്‍ പോലും കാര്യങ്ങള്‍ ചുരുക്കം. ഇതൊക്കെ പദ്ധതിയുടെ സുധാര്യതെ കാണിക്കുന്നതാണോ? ഒന്നും മനസിലാക്കാതെ ഈ പദ്ധതിയുമായുള്ള പോക്ക് അവസാനം പോട്ടന് ലോട്ടറി അടിച്ച അവസ്ഥ പോലെയാകും.... ഇതിനെക്കുറിച്ച് പഠനം നടത്തിയിട്ട് പോരെ ഇങ്ങനെ ഒരു പദ്ധതി ആവിഷ്കരിക്കരികാന്‍.
അതാണ് എതിര്‍ക്കപെടുന്നതും.
നിരീക്ഷണങ്ങള്‍ നന്നായിരിക്കുന്നു. ആധികാരികമായി ഈ വിഷയത്തെ കുറിച്ച് സംസാരിക്കുന്നില്ല. പ്രകൃതിയെ നശിപ്പിക്കാത്ത തരത്തിലുള്ള എല്ലാ വികസനങ്ങളെയും പിന്താങ്ങുന്നു.
ReplyDeleteതാങ്ക്സ്.. ഇനി കുറച്ചു കാര്യങ്ങള്‍ കൂടി ഉണ്ട്. എനിക്ക് തെറ്റ് എന്ന് തോന്നുന്ന ചില പദ്ധതികള്‍ ഇവയൊക്കെയാണ്
Delete1) സര്‍ക്കാര്‍ സ്വന്തമായി നടപ്പാക്കാനിരുന്ന ചീമേനി വൈദ്യുതിനിലയം ഉള്‍പ്പെടെ വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ട്. ഇവിടെ വാതകാധിഷ്ഠിത വൈദ്യുതി പദ്ധതിക്ക് നീക്കിവച്ച 1621 ഏക്കര്‍ ഭൂമിയാണ് സ്വകാര്യസംരംഭകര്‍ക്ക് കൈമാറുന്നത്.
2) 50 ഏക്കര്‍ ഭൂമിയാണ് വാഗമണ്‍ സാഹസിക സ്പോര്‍ട്സ് പദ്ധതിയെന്ന പേരില്‍ നല്‍കുന്നത്. വെറും അഞ്ചുകോടി രൂപയാണ് ഇതിനാകെ കണക്കാക്കുന്നത്.
3) പതിനായിരം ഏക്കര്‍ ഭൂമി പെട്രോകെമിക്കല്‍ പദ്ധതിക്കായി സ്വകാര്യവ്യക്തികള്‍ക്ക് കൈമാറുമെന്ന് വെബ്സൈറ്റില്‍ പറയുന്നു. നിംസ് (നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് മാനുഫാക്ചറിങ് സോണ്‍) പദ്ധതികള്‍ക്കായി കൊച്ചിയിലും പാലക്കാട്ടുമായി 13,000 ഏക്കര്‍ വീതവും സ്ഥലം നല്‍കും. ഈ മൂന്നു പദ്ധതിക്ക് നല്‍കുന്ന 36,000 ഏക്കര്‍ ഭൂമിയില്‍ 22,000 ഏക്കറും വ്യവസായേതര ആവശ്യത്തിനാണെന്നു പറയുന്നു)
ഇതൊക്കെ പാരിസ്ഥിതിയെ തകര്‍ക്കും എന്നും, ചില സ്ഥാപിത താല്പര്യം ഉണ്ടെന്നും വേണം കണക്കാക്കാന്‍....
ആദ്യം നാം പരിഗണിക്കേണ്ടത് നമുക്ക് നാളിതുവരെ എന്തൊക്കെ പാളിച്ചകള്‍ പറ്റി, അവയെ എങ്ങിനെയൊക്കെത്തിരുത്താം, എന്നിട്ടാവട്ടെ പുതിയ പദ്ധതികള്‍ കൊണ്ടുവരുന്നതിനെപ്പറ്റി പഠനം നടത്താന്‍. ചുരുക്കിപ്പറഞ്ഞാല്‍ പഠനം നടത്താതെ നടപ്പിലാക്കിയ പല പദ്ധതികളും നമുക്ക് ദോഷമെ വരുത്തിവെച്ചിട്ടുള്ളു. ഒരുദാഹരണം ഞാനിവിടെ പറയാം.
ReplyDeleteതിരുവനന്തപുരം നഗരത്തിന് കുടിവെള്ളം കരമന നദിയില്‍ അണ കെട്ടി ആ ജലം വെള്ളയമ്പലത്തെത്തിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്തിരുന്നു. ഡാം വരെ ഒഴുകിയെത്തിയിരുന്ന ജലം മണ്ണിലെ ബാക്ടീരിയകളാല്‍ ശുദ്ധീകരിക്കപ്പെട്ടിരുന്നു എന്നുവേണം മനസിലാക്കാന്‍. റോഡുകളില്‍ പൊതു ടാപ്പുകളിലൂടെ സൌജന്യമായി കുടിവെള്ളം ലഭ്യമാക്കിയിരുന്നു. ഇന്നത്തെ അവസ്ഥയെക്കുറിച്ചാണെങ്കില്‍ പറയാന്‍ ഒത്തിരി ഉണ്ട്. വിളപ്പില്‍സാല മാലിന്യ സംസ്കരണ പ്ലാന്റില്‍ നിന്ന് കരമനയാറ്റില്‍ ഒലിച്ചിറങ്ങുന്ന മലിനജലം (ജൈവേതര മാലിന്യങ്ങള്‍) മത്സ്യങ്ങളെ കൊന്നുകൊണ്ട് താഴേയ്ക്കൊഴുകുന്നു. ജനസംഖ്യാനുപാതികമായി ഡ്രയിനേജ് സിസ്റ്റം മെച്ചപ്പെടുത്താന്‍ കഴിയാത്തതിനാല്‍ ധാരാളം കക്കൂസ് വിസര്‍ജ്യം കിള്ളിയാറ്റിലും കരമനയാറ്റിലും എത്തിച്ചേരുന്നു. ഇവയെല്ലാം കൂടി താഴേയ്ക്ക് ഒഴുകുമ്പോള്‍ തിരുവല്ലത്തെ കറുത്ത ജലം എന്താണെന്ന് നാം മനസിലാക്കുന്നില്ല. ജല മലിനീകരണം പാപമാണ്. ഈ ജലം പല പമ്പുകളുപയോഗിച്ച് വീടുകളില്‍ കുടിവെള്ളമായെത്തുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഏറെയാണ്. സമരം ചെയ്ത വിളപ്പില്‍ശാലക്കാരെ പ.റ്റി.പി നഗറിലെ വി.ഐ.പികള്‍ പ്രശംസിക്കണം ഒരല്പം മാലിന്യം ഒഴിവായിക്കിട്ടിയതില്‍. ഒരുകാലത്ത് പാര്‍വ്വതി പുത്തനാറിലൂടെ ഒഴുകിയിരുന്നത് ശുദ്ധ ജലമായിരുന്നു. ഇന്ന് ആ ജലവും മലിനപ്പെട്ടുകഴിഞ്ഞു.
ചാല, പാളയം മാര്‍ക്കറ്റുകളിലെയും റോഡ് തൂത്തു വാരുന്ന ചപ്പുചവറുകള്‍ വലിയതുറ സീവേജ് ഫാമിലെത്തിച്ച് കമ്പോസ്റ്റുണ്ടാക്കി വിറ്റിരുന്നു. വിമാനത്താവളവികസനം ചപ്പുചവറുകളെ വിളപ്പില്‍സാലയിലെത്തിച്ചു ജൈവേതരമാലിന്യ കൂമ്പാരത്തോടെ. വലിയതുറയുടെ അവസ്ഥ പരിതാപകരമായി മാറി. ജൈവമാലിന്യങ്ങള്‍ മാത്രമായിരുന്നുവെങ്കില്‍ വലിയതുറ സീവേജ് ഫാമിലെ വിസര്‍ജ്യത്തെ കട്ടിരൂപത്തിലാക്കി കൂട്ടിക്കലര്‍ത്തി വിളപ്പില്‍ശാലയില്‍ മെച്ചപ്പെട്ട കമ്പോസ്റ്റ് ലാഭകരമായി നിര്‍മ്മിക്കാമായിരുന്നു. നഗരവാസികള്‍ വലിച്ചെറിയുന്ന ജൈവേതരമാലിന്യങ്ങള്‍ക്കൊപ്പം ജൈവമാലിന്യവും വാഴാവുന്നു. ജൈവേതരമാലിന്യങ്ങള്‍ സംഭരിക്കാനൊരു സംവിധാനമാണ് കണ്ടെത്തേണ്ടിയിരുന്നത്. ആദ്യം വേണ്ടത് ഇത്തരം തിരുത്തേണ്ട വിഷയങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള വികസനമാണ്. പൊതുജന പങ്കാളിത്തം ഇക്കാര്യത്തില്‍ ഉറപ്പാക്കാന്‍ കഴിയുമെന്നിരിക്കെ അത് പരിഗണിക്കാതെ എന്ത് വികസനം?
ഇന്ന് കേരളം നേരിടുന്ന മാലിന്യപ്രശ്നത്തെപ്പറ്റി ഒരു നല്ല കമന്റ് ഇവിടെ പങ്കു വച്ചതില്‍ വളരെയേറെ നന്ദിയുണ്ട്.. താങ്കള്‍ നടത്തിയ നിരീക്ഷണങ്ങള്‍ വളരെ പ്രാധാന്യം ഉള്ളതുമാണ്.
Deleteഞാനിട്ട കമെന്റിലെ തെറ്റുകള്‍ തിരിത്തി ഇവിടെ ഒരു പോസ്റ്റിട്ടു.
ReplyDeleteതീര്‍ച്ചയായും വായിച്ചിരിക്കും..
Deleteവികസനം എന്ന് പറയുന്നത് തീര്‍ച്ചയായും നമ്മുടെ സ്വത്തുക്കള്‍ വല്ലവര്‍ക്കും വെറുതെ എഴുതികൊടുക്കല്‍ ആകരുത്. പക്ഷെ നിക്ഷേപകന്‍ ഒന്നും ലഭിക്കാതെ വന്നു നിക്ഷേപിച്ചു ഒരു ദേശത്തിനെ രക്ഷിക്കും എന്ന് വിശ്വസിക്കാന്‍ കഴിയില്ല. പിന്നെ എന്തിനാണ് അവരെ വിളിക്കുന്നത് എന്ന് ചോദിച്ചാല്‍ നമ്മുടെ സര്‍ക്കാര്‍ പാപ്പര്‍ ആണെന്നും എന്തെങ്കിലും നിക്ഷേപം നടത്താനുള്ള ആരോഗ്യം ഇല്ല എന്നും ഉള്ള സത്യം മനസ്സിലായിട്ടില്ല എന്ന് നടിച്ചിട്ടു കാര്യമില്ല.
ReplyDeleteഎമെര്‍ജിംഗ് കേരള എന്നത് ഒരു പ്രാഥമിക തലത്തിലുള്ള അവതരണം മാത്രമാണ് , എന്തൊക്കെ പദ്ധതികള്‍ ഇവിടെ ഉണ്ട് എന്ന് കാണിക്കുകയും അതില്‍ നിക്ഷേപകര്‍ക്ക് താല്പര്യം ഉള്ള പദ്ധതികളില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുക എന്നതാണ് പദ്ധതി. വികസനം അഥവാ ഇത്തരം പദ്ധതികളില്‍ പ്രതിപക്ഷത്തിനോ നാട്ടുകാര്‍ക്കോ പ്രത്യേകിച്ച് വലിയ റോള്‍ ഒന്നും ഇല്ല. ഗുജറാത്ത് മോഡല്‍ നോക്കിയാല്‍ അത് മനസ്സിലാകും. പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചാല്‍ വേദിയില്‍ പോയി ഇരുന്നു ആശംസകള്‍ നേരാം എന്നല്ലാതെ മറ്റൊന്നും ഇല്ല.
അതിനര്‍ത്ഥം എല്ലാം കണ്ണുമടച്ചു സമ്മതിക്കണം എന്നല്ല. പദ്ധതികള്‍ മുന്നോട്ടു പോകട്ടെ, പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായി നാടിനു ദോഷമായി എന്തെങ്കിലും നടക്കുന്നുണ്ടെങ്കില്‍ നമുക്ക് പ്രതിഷേധിക്കാമല്ലോ. അതിനെ വേരോടെ എതിര്‍ക്കണോ എന്ന് മാത്രം ആണ് ചോദ്യം.
ഇവിടെ നിക്ഷേപകര്‍ വരണ്ടെന്നും, അവര്‍ക്കുള്ള സൗകര്യങ്ങള്‍ കൊടുക്കണ്ട എന്ന് ആരും പറയുന്നില്ല. താങ്കള്‍ തന്നെ സമ്മതിച്ചു അവര്‍ ഒരു നിക്ഷേപവും വെറുതെ നടത്തില്ലെന്ന്. ഭൂരിപക്ഷം കമ്പനികളും തന്നെ അവര്‍ അവരുടെ വളര്‍ച്ച മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. അതിനാല്‍ തന്നെ അവര്‍ നിയമത്തിന്റെ ഏതെങ്കിലും ഒരു പഴുത് തുറന്നിരിപ്പുണ്ടെങ്കില്‍ അതിലൂടെ സമ്പാദ്യം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കും.
Deleteഇന്ന് വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന എമെര്‍ജിന്‍ കേരളയില്‍ വച്ചിരിക്കുന്ന പലപദ്ധതികളും നടപ്പിലാക്കാന്‍ സാധിക്കാത്തതാണ്. (മുകളില്‍ ഉള്ള കമന്റുകള്‍ കൂടി കൂട്ടി വായിക്കണം.)ഇന്ന് കേരളത്തിന്റെ അകെ ഉള്ള ഭൂവിസ്തൃതിയുടെ പതിനഞ്ചു ശതമാനവും റോഡ് ആണ്. ആ ഉള്ള റോഡുകള്‍ തന്നെ നന്നാക്കാന്‍ സമയം കണ്ടെത്താത്ത സര്‍കാര്‍ പെട്ടെന്ന്ഒരു ദിവസം ഇപ്പൊ കേരളത്തെ നന്നാക്കി കളയാം എന്ന് പറഞ്ഞ് ഇറങ്ങി പുറപെടുന്നു. അതും സ്വന്തം മുന്നണിയില്‍ പോലും കൂടി ആലോചികാതെ. ഇന്ന് കേരളത്തില്‍ മലിനികരണപെടാത്ത എത്ര അരുവില്‍ ഉണ്ട്? ഒന്നും ഇല്ല. നഗരങ്ങളില്‍ ഉണ്ടാകുന്ന മാലിന്യം സംസ്കരിക്കാന്‍ എന്ന പേരില്‍ ഒരു ഗ്രാമത്തിന്റെ നെഞ്ചത്ത് കൊണ്ട് ഇടുകയാണോ ചെയണ്ടത്. അതില്‍ ഒന്നും ഒരു പരിഹാരം കാണാന്‍ ഇന്നേ വരെ സര്ക്കാരിന് ആയിട്ടില്ല. അതിന്റെ പരിണിതഫലങ്ങള്‍ അനുഭവിക്കുന്നത് അവിടുള്ള ജനങ്ങളും.
ഇന്ന് ഈ പദ്ധതികള്‍ വരുമ്പോള്‍ അഞ്ചു ലക്ഷം പേരാണ് ഭവന രഹിതര്‍ ആവുന്നത്. ഇന്ന് മലമൂട്ടില്‍ പോലും ഏക്കറിന് ലക്ഷങ്ങളും കൊടികളും കൊടുക്കണം. അത്രയേറെ ജനസാന്ദ്രത വര്‍ധിച്ചിരിക്കുന്നു കേരളത്തില്‍.. ഇവരെ എവിടെ മാറ്റി പാര്‍പ്പികണം, നഷ്ടം എത്ര കൊടുക്കണം, പാരിസ്ഥിതിക്കുണ്ടാകുന്ന മാറ്റം, ദോഷം. എന്നുള്ള അടിസ്ഥാന കാര്യങ്ങള്‍ പോലും പഠികാതെ ആണ് ചാടി പുറപെട്ടെക്കുന്നത്. ഇന്ന് പണി കഴിഞ്ഞ പല പദ്ധതി പ്രദേശങ്ങളിലെയും ജനങ്ങള്‍ തെരുവിലാണ്. ഇവരെ സംരക്ഷിക്കന്‍ മാറി മാറി വരുന്ന പല സര്‍ക്കാരിനും പൂര്‍ണമായും ഇന്നേ വരെ സാധിച്ചിട്ടില്ല.
കണ്ണൂര്‍ പുതിയ എയര്‍പോര്‍ട്ട് വരുന്നു ആരെങ്കിലും എതിര്‍ത്തോ? ചീമേനി പദ്ധതി നേരെ പോകുന്ന ഒന്നാണ്. അതിനെ എന്തിനാ വഴി തിരിക്കുന്നെ. പണമില്ല എന്ന് പറഞ്ഞല്ലോ. ഇന്ന് നമ്മുടെ ഖജനാവില്‍ ഉള്ളതിന്റെ ഇരട്ടിയിലതികം പണം ഇന്ത്യക്ക് വെളിയില്‍ കള്ളപണമായി നിലനില്‍ക്കുന്നു. എന്തെ അത് കൊണ്ട് വന്നു നാട് നന്നക്കിയാല്‍ നാട് മുടിയുമോ?
ലാന്‍ഡ് പാട്ടത്തിന് കൊടുക്കുന്നത് 99 വര്‍ഷമാണ്. എന്തെ അതില്‍ താന്ന വര്‍ഷങ്ങള്‍ ഒന്നും ഇല്ലേ? ഇന്ന് ജനിച്ച് വീഴുന്നവന്‍ കൂടി അത്ര കാലം ജീവിക്കില്ല? ഇന്നേ വരെ 99 ഉം 100 ഉം വര്‍ഷള്‍ക്ക് പട്ടം കൊടുത്ത ഭൂമികള്‍ തിരിച്ചു പിടിക്കാന്‍ ഒരു സര്‍കാരിനും സാധിച്ചിട്ടില്ല. സാരമില്ല നിബന്ധനകള്‍ വച്ചാല്‍ പോരെ എന്നാണെങ്കില്‍ എത്ര കാലം കോടതികളില്‍ കേസ് കളിച്ചാല്‍ ആണ് തിരിച്ചു പിടിക്കാന്‍ ആവുക? ഇന്ന് നാം കാണുന്ന കാഴ്ചകള്‍ അല്ലെ ഇത്?
താങ്കള്‍ പറഞ്ഞു ഇത് വെറും പ്രാഥമിക തലത്തില്‍ ഉള്ള പദ്ധതികള്‍ ആണെന്ന്. അതുകൊണ്ട് എന്താ ആരും വരില്ല എന്നാണോ? അല്ല ഇന്ന് 2500 കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ആരെങ്കിലും തല അറിഞ്ഞുകൊണ്ട് കുടത്തില്‍ ഇട്ടിട് അലറിയിട്ട് കാര്യമുണ്ടോ? ഇന്ന് പലസ്ഥലങ്ങളിലും പല പദ്ധതികളിലും കണ്ണടച്ച് വിസ്വസിച്ചതിനാല്‍ അതിനെതിരെ മുറവിളികൂട്ടുന്നുണ്ട്. ഉദാഹരണം വിളപ്പില്‍ ശാല.
താങ്കള്‍ ഗുജറാത്തിനെ കേരളവുമായി താരതമ്യം ചെയ്തു.. അവിടെ ജനസാന്ദ്രത കുറവാണു.. കടല്‍ പോലെ ഭൂമി നിരന്നു കിടക്കുകയാണ്. പിന്നെ ഭൂപ്രകൃതി ഗുജറാത്ത്പോലെ അല്ല. എന്തുകൊണ്ട് നാം നമ്മുടെ കേരളത്തെ gods own country എന്ന് വിളിക്കുന്നു.? ഇന്ന് പകുതിയിലേറെ നമ്മുടെ പ്രക്രുതിയെ കൊള്ളയടിച്ചു. ഇനിയും അത് വേണോ? അതുകൊണ്ട് കേരളത്തെയും ഗുജറാത്തിനേയും താരതമ്യം ചെയ്യരുത്.
താങ്കള്‍ എന്റെ മറ്റൊരു കമന്റിലും പ്രതിപക്ഷനേതാവിനെതിരെ ആഞ്ഞടിക്കുന്നത് കണ്ടു. അത് താങ്കളുടെ വ്യക്തിപരമായ കാര്യം. എന്നാല്‍ വി സ് മാത്രമല്ല ഇന്ന് ഈ പദ്ധതിയെ കുറിച്ച് കേള്‍ക്കുന്ന കാര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്ന ഒരാള്‍ക്കും എമെര്‍ജിന്‍ കേരളയെ കുറിച്ച് നല്ല അഭിപ്രായം ഉണ്ടാകില്ല. രാഷ്ട്രീയകാരനൊഴിച്ച് ആരും തന്നെ അനുകൂലിക്കില്ല.
വികസനം ആവിശ്യമാണ് .അത് നമ്മുടെ നാടിനു അനുയോജ്യമായ രീതിയില്‍ ആയിരിക്കണം .വികസനത്തിന്റെ പേരില്‍ പല കുടിയോഴിപ്പിക്കലും അവസാനം ജനങ്ങള്‍ പെരുവഴിയിലായ അവസ്ഥയാണ് ഉള്ളത് .സര്‍ക്കാര്‍ വാക്ക് പാലിക്കാറില്ല പലപ്പോഴും .വിദേശ ഭീമന്മാര്‍ക്ക് നമ്മുടെ ഭൂമി വിട്ടു കൊടുക്കുമ്പോള്‍ വളരെയധികം ശ്രധികേണ്ടതുണ്ട്.അവര്‍ ഒന്നും കാണാതെ ഒന്നിനും മുതല്‍ മുടക്കില്ല
ReplyDeleteതാങ്കളുടെ അഭിപ്രായങ്ങള്‍ക്ക് വളരെ ഏറെ നന്ദി. ഞാനും സോദരനെ പോലെ വികസനം വരണമെന്ന് ആഗ്രഹിക്കുന്നവന്‍ ആണ്. പക്ഷെ വികസനത്തിന്റെ പേരില്‍ കൊള്ള അംഗികരിക്കില്ലെന്നുമാത്രം..
Deleteചുരുങ്ങിയ വാക്കില്‍ നന്നായി എഴുതി, നര്‍മ്മത്തിന്റെ മേമ്പൊടിക്ക് വേണ്ടി സാധാരണ ചിലര്‍ കാട്ടാറുള്ള വ്യക്തിഹത്യയോ, അശ്ലീലമോ ചെര്‍ക്കാതെയുള്ള സുന്ദരന്‍ എഴുത്ത്. ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു.
ReplyDeleteപിന്നെ ഈ ബ്ലാക്ക് കളര്‍ കാണാന്‍ സുഖമെന്കിലും വായനക്കാര്‍ക്ക് ബുദ്ധിമുട്ടാണ് കേട്ടോ? :) ആശംസകള്‍.
വളരെയേറെ നന്ദിയുണ്ട്. അഭിപ്രായം പങ്കുവച്ചതില്‍. :. ഇന്ന് നല്ലരു സബ് കിട്ടിയതായിരുന്നു. ബട്ട് ടൈം കിട്ടിയില്ല എഴുതാന്‍..:) :)
Deleteശരിയാണ് കാണാന്‍ രസം ഉണ്ടെങ്കിലും വായന തടസം നേരിടുന്നു എന്ന് മനസിലാക്കുന്നു. ചേഞ്ച് ചെയ്തോളാം.. :)
കൊള്ളാം.... നാടിനെ നശിപ്പിക്കാത്ത വികസനങ്ങൾ ആവാം. എന്നാൽ വികസനത്തിന്റെ പേരിൽ നമ്മുടെ പ്രകൃതിയെ ആവാസ വ്യവസ്ഥയെ തകർത്ത് തരിപ്പണമാക്കുന്നതിൽ വിയോജിപ്പുണ്ട്. സമൂഹത്തിനോ പ്രകൃതിക്കോ പ്രശ്നമാവില്ല എന്ന് പറഞ്ഞുവന്ന പല പദ്ധതികളും ആ വാക്കിനോട് ഒരല്പം പോലും സത്യസന്ധത പുലർത്തിയിട്ടില്ല എന്നതാണ് ഇതുവരെയുള്ള നമ്മുടെ അനുഭവം.
ReplyDeleteആധികരമായി ഇതിനെക്കുറിച്ച് ചർച്ച ചെയ്യാൻ മാത്രം ഈ വിഷയത്തിൽ എനിക്ക് അറിവ് കുറവാണ്...
ആശംസകള്
അഭിപ്രായം പങ്കുവച്ചതില്‍ വളരെ ഏറെ നന്ദി.. :)
Deleteകേരളം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു സംഭവത്തിന്റെ സമഗ്രമായ വിലയിരുത്തല്‍............,....
ReplyDeleteനല്ല എഴുത്ത്,,, ഭാവുകങ്ങള്‍....,...:)
വളരെ ഏറെ നന്ദി. വീണ്ടും വരണം ഈ വഴിക്ക്. :p
Deleteപ്രിയപ്പെട്ട റോബിന്‍,
ReplyDeleteചാനലില്‍ കണ്ടിരുന്നു,കേട്ടിരുന്നു, ഈ വിശേഷങ്ങള്‍ !
നമുക്ക് ശുഭാപ്തിവിശ്വാസികള്‍ ആകാം.
അഭിനന്ദനം അര്‍ഹിക്കുന്ന പോസ്റ്റ് !
ആശംസകള്‍ !
സസ്നേഹം,
അനു
നന്ദിയുണ്ട് അഭിപ്രായത്തിന്.
Deleteഒരുപക്ഷെ എനിക്കും ശുഭാപ്തിവിശ്വാസം ഉണ്ടായനെ പക്ഷെ ഈ പദ്ധതിയെ കുറിച്ച് കൂടുതല്‍ കേട്ടറിഞ്ഞപ്പോള്‍, നമ്മുടെ പഴയകാല അനുഭവങ്ങളും എന്നില്‍ ആ വിശ്വാസത്തെ അടിച്ചമര്‍ത്തുന്നു. നമ്മുടെ നാട്ടിലെ രാഷ്ടിയം നന്നായെങ്കില്‍ മാത്രമേ എനില്‍ അങ്ങനെ ഒരു വിശ്വാസം വളരുകയുള്ളൂ.
പക്ഷെ എന്നെങ്കിലും നമ്മുടെ നാട്ടിലും മുല്ലപ്പൂ വസന്തം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
തീര്‍ച്ചയായും.
Delete