ഒരു പുതിയ വിവാദത്തിനു
തിരികൊളുത്തികൊണ്ട് നമ്മുടെ പ്രതിപക്ഷനേതാവിന്‍റെ പ്രസ്താവന വന്നുകഴിഞ്ഞു.
അമേരിക്കയുടെ
നേതൃത്വത്തില്‍ ഇടുക്കിയില്‍ ന്യുട്രിനോ പരിക്ഷശാല വരുന്നു.
കൂടംകുളം ആണവനിലയത്തിനെതിരെ പ്രക്ഷോഭം
ശക്തി പ്രാപിച്ചപ്പോള്‍ തന്നെ. ന്യുട്രിനോ വിവാദവും തിരികൊളുത്തിയതിനാല്‍ ഈ
പ്രസ്താവന നല്ല സമയത്ത്തന്നെയെന്നു പറയാം.
എന്താണ് ന്യുട്രിനോ
ചാര്‍ജ്ജില്ലത്തതും
പിണ്ഡം വളരെകുറവായതും പ്രകാശവേഗത്തിനോടടുത്തുള്ള വേഗതയില്‍ സഞ്ചരിക്കുന്നതുമായ ഒരു
അടിസ്ഥാനകണികയാണ് ന്യുട്രിനോ. ഫെര്‍മിയോണ്‍ കുടുംബത്തില്‍ പെട്ട ഇവ സാധാരണ ദ്രവ്യത്തിലൂടെ
സഞ്ചരിക്കുമ്പോള്‍ വളരെകുറച്ച് മാറ്റമേ സംഭവിക്കുന്നുള്ളൂ. അതിനാല്‍ തന്നെ ഇവയെ
കണ്ടെത്താനും വളരെ വിഷമകരമാണ്. ന്യുട്രിനോകള്‍ മൂന്നുതരമാണ്. ഇലക്ട്രോണ്‍
ന്യുട്രിനോ, മ്യൂഓണ്‍ ന്യുട്രിനോ, ടാവു ന്യുട്രിനോ ഇവക്കെല്ലാം പ്രതികരണങ്ങളായ ആന്റി ന്യുട്രിനോകളും ഉണ്ട്.
1930 ല്‍ വുള്‍ഫ്
ഗാങ്ങ് പോളിയാണ് ന്യുട്രിനോയുടെ സാന്നിധ്യം നമ്മുടെ പ്രപഞ്ചത്തില്‍ ഉണ്ടെന്ന്
പറഞ്ഞത്. എന്നാല്‍ ഇത് ആന്റിന്യുട്രിനോകള്‍ ആണെന്ന് തെളിയച്ചത് 1956ല്‍ ക്ലയിഡ്
കൌൺസും ഫ്രഡറിക്ക് റെയിൻസും സഹപ്രവർത്തകരുമാണ്.
ന്യുട്രിനോകള്‍ക്ക്
പിണ്ഡം ഇല്ലായെന്നാണ് ആദ്യമൊക്കെ ശാസ്ത്രലോകം കരുതിയത്. എന്നാല്‍ 1998ല്‍ സൂപ്പർ-കാമിയോകാൻഡെ പരീക്ഷണത്തിലൂടെ
ന്യുട്രിനോക്ക് പിണ്ഡം ഉണ്ടെന്ന് തെളിയിച്ചു. അതിനുകാരണം അതിന്റെ
തരത്തിലുണ്ടാകുന്ന മാറ്റം. എന്ന് പറഞ്ഞാല്‍ മൂന്ന് തരം ന്യുട്രിനോകള്‍ ഉണ്ടെന്ന്
പറഞ്ഞല്ലോ അവയിലുണ്ടാകുന്ന മാറ്റം. അവ പരസ്പരം അങ്ങോട്ടും
ഇങ്ങോട്ടും മാറുന്നു. ( ഓരോ തരം ന്യുട്രിനോയും ഫ്ലേവര്‍ എന്ന് പറയുന്നു. മാറുന്ന
തരം മാറ്റത്തെ ന്യുട്രിനോ ആന്തോളനം എന്നും പറയുന്നു.)
ന്യുട്രിനോയുടെ
സ്രോതസ്സുകള്‍ എന്ന് പറയുന്നത്. സൂര്യന്‍, പിന്നെ മറ്റുള്ള നക്ഷ്ത്രങ്ങള്‍.
സൂപ്പര്‍ നോവകള്‍ ഇവയെല്ലാം. എന്നാല്‍ മനുഷ്യന്‍ വഴി നിര്‍മ്മിക്കുന്ന
ന്യുട്രിനോകളും ഉണ്ട്. ന്യുക്ലിയാര്‍ റിയാക്ടറുകള്‍ വഴിയാണ് അവ നിര്‍മ്മിക്കപെടുന്നത്.
പക്ഷെ ഇവയെല്ലാം ആന്റിന്യുട്രിനോകള്‍ ആണ്. കാരണം ഇവയൊന്നും പദാർത്ഥവുമായി കൂടിചേരില്ല എന്നതുകൊണ്ട്
തന്നെ. അതിനാലാണ് സൂര്യനില്‍ നിന്ന് ന്യുട്രിനോകള്‍ രക്ഷപെടുന്നതും.
ഇന്ന്
നമ്മുടെ ഭൂമിയില്‍ കാണുന്ന ഭൂരിഭാഗം ന്യുട്രിനോകളും സൂര്യനില്‍ നിന്ന്
വരുന്നവയാണ്. നമ്മുടെ
ശരീരത്തിലൂടെ ഓരോ സെക്കന്റിലും 50,000 കോടി സോളാർ ഇലക്ടോൺ ന്യൂട്രിനോകൾ കടന്നു പോകുന്നുണ്ട് എന്നാണ് കണക്ക്. എന്നാല്‍ ഇവയൊന്നും
നമ്മളില്‍ ഒരു മാറ്റവും വരുത്തില്ല.
ന്യുട്രിനോയും പരീക്ഷണങ്ങളും
1956 ല്‍
ന്യുട്രിനോയുടെ സാനിദ്ധ്യം തെളിയിക്കപെട്ട ശേഷം അതിനെ ചുറ്റിപ്പറ്റി കുറെയേറെ
പഠനങ്ങളും പരീക്ഷണങ്ങളും നടന്നു. ഇക്കാലയളവുവരെ നടന്ന പരീക്ഷണങ്ങള്‍ ന്യുട്രിനോയുടെ
ഗുണഗണങ്ങളെ കുറിച്ചായിരുന്നു.
1964-ൽ ഭൌതീക ശാസ്ത്രജ്ഞരായ ജോൺ ബക്കാൾ, റെയ്മണ്ട് ഡേവിഡ് ജൂനിയര്‍
എന്നിവര്‍ ചേര്‍ന്ന് എത്ര സൂര്യന്യുട്രിനോകള്‍ ഭൂമിയില്‍ എത്തുമെന്നും അത്
പ്രതിപ്രവര്‍ത്തിച്ച് എത്ര റേഡിയോ ആക്ടിവ് ആര്‍ഗണ്‍സ് ഉണ്ടാകുമെന്നും പഠനം നടത്തി. 4 വര്‍ഷം
എടുത്ത് 1968ല്‍ പഠന റിപ്പോര്‍ട്ട് പുറത്തുവന്നു. എന്നാല്‍ സിദ്ധാന്തപരമായി
പ്രവചിച്ച ന്യൂട്രിനോകളുടെ എണ്ണവും പരീക്ഷണം ചെയ്തപ്പോൾ കിട്ടിയ എണ്ണവും
തമ്മിലുള്ള പൊരുത്തക്കേട് ഈ പഠനത്തെ തളര്‍ത്തി.
നീണ്ട 20 വര്‍ഷം
ഇതിനെക്കുറിച്ച് പഠനം നടത്തി. അപ്പോഴെല്ലാം ആദ്യം കിട്ടിയ കണക്കുകള്‍ ആണ്
ലഭിച്ചത്. ആ നിരന്തര പരീക്ഷണങ്ങളിലൂടെ അവര്‍ മനസ്സിലാക്കിയത് പ്രവചിച്ചതിന്റെ
മൂന്നിലൊന്ന് ന്യൂട്രിനോകളെ മാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളൂ എന്നാണ്.
ഇതിനെ അടിസ്ഥാനമാക്കി 1969 ല്‍ സോവിയറ്റ്
യൂണിയനിലെ ബ്രുണോ പോന്റെക്രോര്‍വോ , വ്ളടിമര്‍ ഗ്രിബോവ് എന്നീ രണ്ട് ഭൌതീക
ശാസ്ത്രജ്ഞർ ന്യൂട്രിനോ നമ്മൾ ഇതു വരെ മനസ്സിലാക്കിയതിനു വിരുദ്ധമായി ആണ്
പെരുമാറുക എന്ന് സിദ്ധാന്തിച്ചു.
പിന്നെ 21 വര്‍ഷത്തിനുശേഷം 1989-ൽ ഒരു
ജപ്പാൻ-അമേരിക്കൻ സംയുക്ത പരീക്ഷണ സംവിധാനം ജപ്പാനിൽ സ്ഥാപിച്ചു. ഈ ഗ്രൂപ്പ് കാമിയോകണ്ടേ
എന്നാണ് അറിയപെട്ടിരുന്നത്. ശുദ്ധ ജലം ഉപയോഗിച്ചു കൊണ്ടുള്ള ഒരു ഡിറ്റക്ടർ ആണ് ഈ പരീക്ഷണത്തിന്
ഉപയോഗിച്ചത്. ഇവിടെ പോരുത്തകെടുകള്‍ കുറവായിരുന്നതിനാല്‍ മൂന്നില്‍ ഒന്ന്
ന്യുട്രിനോകളെ കണ്ടുപിടിക്കാന്‍ ആയി.
പിന്നീട് 1990 റിന്
അടുത്തുള്ള വര്‍ഷങ്ങളില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ പല പരീക്ഷണങ്ങള്‍ നടന്നു. ഇറ്റലിയിലും
റഷ്യയിലും നടന്ന പരീക്ഷണങ്ങളിൽ ഗാലിയം ഉൾക്കൊള്ളുന്ന ഭീമൻ ഡിറ്റക്ടറുകൾ ആണ്
ഉപയോഗിച്ചത്. ഇറ്റലിയിലെ പരീക്ഷണം ഗലെക്സ് എന്നും റഷ്യയിലെ സാഗെ എന്നും അറിയപെട്ടു. ഇതില്‍ താഴ്ന്ന ഊര്‍ജം
ഉള്ള മൂന്നില്‍ ഒന്ന് ന്യുട്രിനോകാളെയേ കണ്ടെത്താന്‍ ആയുള്ളൂ.
ഇതിനു പുറമേ
ജപ്പാനില്‍ "സുപ്പെര്‍ കാമിയോകൊണ്ടേ ഡിറ്റ്ക്ട്ടര്" ഉണ്ടാക്കി പരീക്ഷം
തുടന്നു. എന്നാല്‍ പഴയതില്‍ നിന്ന് വലിയ മാറ്റമോന്നും വരുത്താന്‍ ഈ പരീക്ഷണത്തിനും
ആയില്ല. പിന്നീട് കുറെ പരീക്ഷങ്ങള്‍ തുടര്‍ന്നാലും പൊരുത്തകേടുകള്‍ തുടര്‍ന്നതിനാല്‍
ന്യുട്രിനോകള്‍ക്ക് മാറ്റം സംഭവിക്കുന്നു എന്നതില്‍ വിശ്വസിച്ചു പോന്നു. എന്നാല്‍
അവയെക്കുറിച്ച് കൂടുതല്‍ പഠിക്കാനൊന്നും സാധിച്ചില്ല.
കേരളത്തിലെ
പരീക്ഷണം
അമേരിക്കയിലെ
പ്രമുഖ ശാസ്ത്രഗവേഷണ സ്ഥാപനമായ ഫെര്‍മിലാബിലാണ് പരീക്ഷണത്തിന്റെ തുടക്കം.
അവിടുത്തെ ന്യുട്രിനോ ഫാക്ടറിയില്‍ സ്പോടനത്തില്‍ നിര്‍മ്മിക്കുന്ന
ന്യുട്രിനോയെ ഭൂമിയിലൂടെ കടത്തിവിടുന്നു. ഇവ ഭൂമിയിലൂടെ സഞ്ചരിച്ചാല്‍
ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ എത്തും. ദക്ഷിണേന്ത്യയിലും വിയറ്റ്നാമിലുമൊക്കെ അവയെ
എത്തിക്കാന്‍ ആവും. മുന്‍പ് ഇതിനെക്കുറിച്ച് ഇന്ത്യ പഠനം നടത്തുകയും, ഇന്ത്യയുടെ ശാസ്ത്ര മികവും കണക്കില്‍ എടുത്തു അമേരിക്ക ഈ പദ്ധതി
ഇന്ത്യയില്‍ തുടങ്ങാം എന്ന് കരുതി. ഊട്ടി തിരഞ്ഞെടുത്തെങ്കിലും വനമന്ത്രാലയം എതിര്‍ത്തതിനാല്‍
അവിടെ നിന്ന് മാറ്റി ആണവോര്‍ജ വകുപ്പിന്റെ ഇഷ്ട്ടപ്രകാരം തേനിയില്‍
സ്ഥാപിക്കുകയാണ് ചെയ്തത്. ഇതിനായി പ്രത്യേക ബോര്‍ഡും ഉണ്ടാക്കി. ഇന്ത്യ ബേസ്ഡ്
ന്യുട്രിനോ ഒബ്സര്‍വേഷന്‍
.
ഇത് തേനിയില്‍
നിന്ന് ആരംഭിച്ച് 2500 മീറ്റര്‍
പിന്നിട്ട് ഇടുക്കിയില്‍ എത്തുമെന്നാണ് പറയുന്നത്. അമേരിക്കയില്‍ നിന്ന് വരുന്ന ഇവയെ ഒരു
കിലോമീറ്റര്‍ കനത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത തുരങ്കത്തിലൂടെയാണ് പറഞ്ഞു വിടുന്നത്. 1.3 ആഴത്തില്‍
ആയിരിക്കും തുരങ്കത്തിന്റെ സ്ഥാനം. ഇതിന്റെ നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്
പതിനായിരം കോടിയിലേറെ രൂപയും.
ഈ
പരീക്ഷണത്തിന്റെ ഉദ്ദേശം പ്രപഞ്ചത്തിന്റെ ഉല്പത്തി അറിയാം എന്നുള്ള വിശ്വാസം ആണ്.
പ്രപഞ്ചം ഉണ്ടായപ്പോള്‍ ഉണ്ടായ ഒരു ന്യുട്രിനോയെ പിടിച്ച് കീറിമുറിച്ചാല്‍ ആ
രഹസ്യങ്ങള്‍ കിട്ടുമെന്ന് വിശ്വസിക്കുന്നു
എന്നാല്‍
ഇതിനെതിരെ ഇടുക്കിയില്‍ വി
ടി പത്മനാഭന്റെ നേതൃത്വത്തില്‍ സമരം നടന്നു വരികയാണ്. ആദ്യസമരമൊക്കെ നമ്മുടെ എ പി
ജെ അബ്ദുള്‍കലാമും മറ്റു പല വ്യക്തികളും കൂടി ഉറപ്പു നല്‍കിയതിനാല്‍ ആ സമരം ഉറഞ്ഞു
പോയിരുന്നു. എന്നാല്‍ ഇന്ന് വി സിന്റെ പ്രസ്താവനയോട് കൂടി സമരത്തിനു പുതിയ മാനം കൈ വന്നിരിക്കുന്നു.
ഇതികം ആരും അറിയാതെ കിടന്ന പദ്ധതി ഇന്ന് പുറംലോകം അറിയാന്‍ തുടങ്ങിയിരിക്കുന്നു.
എന്തായാലും
വിവാദങ്ങളില്‍ ഇനി ഈ പദ്ധതി ആടിയുലയുമെന്ന്‍ ഉറപ്പാണ്. ഇതിന്റെ അകെ ഉള്ള പ്രശ്നം
ഞാന്‍ മനസിലാക്കുന്നത് ഈ തുരങ്കം നിര്‍മ്മിക്കുന്ക വഴി കുറെയേറെ പരിസ്ഥിതി
മലിനീകരണം ഉണ്ടാകുന്നു എന്നതാണ്. കടുവ സങ്കേതം, മുല്ലപ്പെരിയാര്‍, മതികെട്ടാന്‍മല
എന്നിവയ്ക്ക് അടുത്താണ് ഈ പരീക്ഷണമേഖലയെന്നതാണ് ആശങ്കയുണര്‍ത്തുന്നത്.
എന്നാല്‍ കേന്ദ്ര ന്യുട്രിനോ ഒബ്‌സര്‍വേറ്ററി
അധികൃതരുടെ വിശദീകരണം ഇങ്ങനെയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഏറെ ദൂരെ തമിഴ്‌നാടിന്റെ
സ്ഥലത്താണ് പരീക്ഷണശാല നിര്‍മ്മിക്കുന്നത്. പരീക്ഷണം അവിടെ നടക്കുമെങ്കിലും കേരളം
ഇതിന്റെ പരിധിയില്‍ വരില്ല. കേരളത്തിലേക്ക് തുരങ്കം പണിയുന്നില്ലെന്നുമാണ്.
ഇന്ന് ഈ
രാജ്യത്തു പട്ടിണി കിടന്നു പതിനായിരങ്ങള്‍ മരിക്കുന്നു. അവരെയൊന്നും തിരിഞ്ഞു
നോക്കാതെ ഇങ്ങനെയുള്ള പരീക്ഷങ്ങള്‍ തുടങ്ങുക എന്നത് വിരോധാഭാസം. എന്നാല്‍ മറുവശം ഈ
പരീക്ഷണം ഇവിടെ നടക്കുന്നതില്‍ നമ്മുടെ ഇന്ത്യന്‍ ശാസ്ത്രലോകം വികസിക്കും
എന്നതാണ്.
ഇനി വരും
ദിവസങ്ങളില്‍ ഇതിനെകുറിച്ച് കേരളം കലംകുലിഷിതമായി ചര്‍ച്ച ചെയ്യും. അതുവഴി ഇതിന്റെ
നേട്ടങ്ങളും കൊട്ടങ്ങളെകുറിച്ചും കൂടുതല്‍ അറിയാമെന്നു വിശ്വസിക്കുന്നു.
Very informative post..keep it up..
ReplyDeleteഅഭിപ്രായത്തിന് വളരെയേറെ താങ്ക്സ്.. :)
Deleteവളരെ വിജ്ഞാന പ്രദമായ പോസ്റ്റ് ...നന്ദി
ReplyDeleteനന്ദി.. വീണ്ടും വരിക..
Deleteഎന്തിനാ ഇത്ര ധൃതി എന്റെ റോബിനേ ?? നല്ലൊരു informative post തന്നെ പക്ഷെ മിക്കയിടത്തും അക്ഷര പിശാചു വിളയാടിയിട്ടുണ്ട്. തിരക്കൊന്നും വേണ്ടാ.. നന്നായി വായിച്ചു, തെറ്റുകള്‍ ഒക്കെ തിരുത്തി പോസ്റ്റ് ചെയ്‌താല്‍ മതി. പിന്നെ തെറ്റുകള്‍ ഇവിടെ എടുത്തു പറയാത്തത് റോബിന്‍ തന്നെ എല്ലാം ഒന്ന് കൂടെ വായിച്ചു നോക്കാന്‍ വേണ്ടിയാണ് ട്ടോ..
ReplyDeleteതീര്‍ച്ചയായും... കുറെ പിശാചുകളെ പിടികൂടി കുപ്പിയില്‍ അടച്ചു. ഇനി ഉണ്ടെങ്കില്‍ പറയണേ..
Deleteവിവരം ആദ്യമേ എത്തിച്ചതിനു നന്ദി..
ReplyDeleteവന്നതിനും വായിച്ചതിനും വളരെയധികം നന്ദി...
Deleteനല്ല പോസ്റ്റ്
ReplyDeleteആശംസകൾ
ഈ വഴി വന്നതിനും അഭിപ്രായം പങ്കുവച്ചതിലും വളരെയേറെ നന്ദി..
Deleteഅറിവുകള്‍ പങ്കുവെച്ചതിന് നന്ദി. ഈ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെയ്ക്കുമല്ലോ.
ReplyDeleteഇത് ഇന്ന് കൂട്ടി ചേര്‍ത്തതാണ്...
Deleteകടുവ സങ്കേതം, മുല്ലപ്പെരിയാര്‍, മതികെട്ടാന്‍മല എന്നിവയ്ക്ക് അടുത്താണ് ഈ പരീക്ഷണമേഖലയെന്നതാണ് ആശങ്കയുണര്‍ത്തുന്നത്.
എന്നാല്‍ കേന്ദ്ര ന്യുട്രിനോ ഒബ്‌സര്‍വേറ്ററി അധികൃതരുടെ വിശദീകരണം ഇങ്ങനെയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഏറെ ദൂരെ തമിഴ്‌നാടിന്റെ സ്ഥലത്താണ് പരീക്ഷണശാല നിര്‍മ്മിക്കുന്നത്. പരീക്ഷണം അവിടെ നടക്കുമെങ്കിലും കേരളം ഇതിന്റെ പരിധിയില്‍ വരില്ല. കേരളത്തിലേക്ക് തുരങ്കം പണിയുന്നില്ലെന്നുമാണ്.
തീര്‍ച്ചയായും സോദരാ.... വന്നതിനും വായിച്ചതിനും നന്ദി
ReplyDeleteൣനല്ലൊരറിവ്... ഇനി ഞങ്ങൾ ഫേസ്ബുക്കിൽ അടി തുടങ്ങട്ടെ
ReplyDeleteഈ വഴി വന്നതിനു വളരെയേറെ നന്ദി. ഇപ്പോള്‍ വര്‍ക്ക് കൂടുതല്‍ ആയതിനാല്‍ ആ വഴിക്കും വരാന്‍ ആവുന്നില്ല..
Deleteഈ വിഷയത്തില്‍ കിട്ടാവുന്നത്ര അറിവുകള്‍ ശേഖരിക്കുകയും അവ പങ്കു വെക്കുകയും ചെയ്ത ലേഖകന് അഭിനന്ദനങ്ങള്‍.
ReplyDeleteവളരെയേറെ നന്ദി.. :)
Deleteവളരെ വിശദമായി പഠിച്ചു പങ്കു വച്ചിട്ടുണ്ട് റോബിന്‍ . ന്യൂട്രിനോകളെ കുറിച്ച് ലളിതമായി വിശദീകരിക്കല്‍ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. റോബിന്‍ വളരെ വിജയകരമായി അത് ചെയ്തിരിക്കുന്നു. പിന്നെ നമ്മള്‍ വിവാദങ്ങളുടെ സ്വന്തം നാടല്ലേ.. അത് കൊണ്ട് എല്ലാറ്റിനും വിവാദം പ്രതീക്ഷിക്കാം
ReplyDeleteതാങ്ക്സ്... എന്നാല്‍ ഇന്ന് അതെക്കുറിച്ച് വിവാദം ഒന്നും തന്നെ കാര്യമായി കേള്‍ക്കുന്നില.. എല്ലാരും മറന്നു പോയി എന്ന് തോന്നുന്നു.. :P
Delete