ഞാന്‍


ആരാണ് ഞാന്‍ എന്ന് എനിക്ക് പോലുമറിയില്ല, എന്നാല്‍ ചിലത് എന്നെക്കുറിച്ച് എനിക്ക് അറിയാം അത് ഇങ്ങനെയാണ്..



ജന്മം കൊണ്ട് ക്രിസ്ത്യന്‍ ആണെങ്കിലും ഞാന്‍ ഒരു മതവിശ്വാസി അല്ല. എന്നോര്‍ത്ത് ഞാന്‍ ഒരു നിരീശ്വരവാദി അല്ല. മതവും, ജാതിയതയും വെറും മനുഷ്യനിര്‍മിതമായ കീശവീര്‍പ്പിക്കാന്‍/ മാത്രമുള്ള ഉപാധിയാണ്. ഒരു ഈശ്വരനും കാണിക്കചോദിച്ചതായി എന്റെ അറിവിലില്ല, കാണിക്ക ഇടാത്തവന് ഈശ്വരപ്രസാദമില്ലെങ്കില്‍ ആ ശക്തിയെ ഞാന്‍ ഈശ്വരനെന്ന്‍ വിളിക്കില്ല. ആ ശക്തി എന്റെ ഈശ്വരനുമല്ല. 

എന്നാല്‍ ഞാന്‍ ആര്‍ക്കും നിര്‍വചിക്കാന്‍ കഴിയാത്ത ശക്തികള്‍ ഈ പ്രപഞ്ചത്തില്‍ ഇല്ലെന്ന് പറയുന്നില്ല . എന്നാല്‍ അവയെയൊന്നും ഞാന്‍ ഈശ്വരനായി കാണുന്നില്ല. ഭയപെടുകയോ ചെയ്യുന്നില്ല.. ഞാന്‍ എന്റെ തെറ്റുകളെയാണ് ഭയപെടുന്നത്, എന്റെ നീതി രഹിതമായ ചിന്തകളെയാണ് ഭയപെടുന്നത്.. എന്റെ ഈശ്വരന്‍ മനസിലെ നന്മയാണ്.


0 അഭിപ്രായ(ങ്ങള്‍):

Post a comment

Related Posts Plugin for WordPress, Blogger...