Wednesday 22 August 2012

എന്‍ഡോസള്‍ഫാന്‍:; കരട് ചതിക്കുമോ?


“മനുഷ്യാവകാശ കമ്മിഷന്‍റെ ഉത്തരവ്പ്രകാരം കാസര്‍ഗോഡ്‌ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള നഷ്ടപരിഹാരം കിട്ടുക പൂര്‍ണ കിടപ്പിലായ 180 പേര്‍ക്കുമാത്രം. അതും ഉറപ്പില്ല കരട് പട്ടിക മാത്രമാണിത്. കഴിഞ്ഞ സര്‍ക്കാര്‍ തീരുമാന പ്രകാരം അംഗവൈകല്യം സംഭവിച്ച എല്ലാവര്‍ക്കും തുക നല്‍കുക എന്നതായിരുന്നു തീരുമാനം  ആ നഷ്ടപരിഹാരപട്ടികയില്‍ 940 പേരുണ്ടായിരുന്നു.

എന്തെ നമ്മുടെ സര്‍ക്കാര്‍ ഇത്ര ക്രൂരമായ ചിന്തിക്കുന്നു? ഈ കരട് പട്ടിക ഊതിതെളിയിക്കുന്നത് എങ്ങനാണാവോ? അതിനുള്ള നിബന്ധനകള്‍ എന്താണാവോ? ഇക്കിളിയാക്കിനോക്കുമോ ചലന ശേഷി ഉണ്ടോ എന്നറിയാന്‍? അതോ അടിയില്‍ തീകത്തിച്ച് നോക്കുമോ പ്രതികരണം ഉണ്ടോ എന്നറിയാന്‍? ഇതില്‍ പരാജയപെട്ടാല്‍ ദൈവം തൊറ്റു ശാസ്ത്രം ജയ്ച്ചു എന്നുപറയാം.

എന്‍ഡോസള്‍ഫാന്‍ കാസര്‍ഗോഡ്‌ ദുരന്തം വിതച്ചിട്ട് ഇന്ന് വര്‍ഷങ്ങള്‍ പിന്നിട്ടു. എന്നിട്ടും ആര്‍ക്ക് നഷ്ടപരിഹാരം കൊടുക്കണം,കൊടുക്കണ്ട എന്ന് തീരുമാനിച്ചിട്ടില്ല. അതൊരു പ്രകൃതി ദുരന്തമെന്ന് നമ്മുക്ക് വിളിക്കാനാകില്ല. മനുഷ്യന്‍ തന്‍റെ അത്യാര്‍ത്തികൊണ്ട് വരുത്തിവച്ചവിന. ഈ സ്വാര്‍ത്ഥതയുടെ പേരില്‍ ഒന്നും അറിയാത്ത ജനങ്ങളും ഇരയായി. എന്നിട്ടും ഈ ദുരന്തത്തിന്‍റെ ബലിയാടുകള്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം ഇന്നും വാങ്ങിച്ചു കൊടുക്കാന്‍ സര്‍ക്കാരിനായില്ല.

ഒരുപക്ഷെ ഇവിടെ വേണ്ടത് ദുരന്തത്തിന്‍റെ ഇരകളുടെ പൂര്‍ണ വൈദ്യസഹായം സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് വേണ്ടത്. ഇതിനു കാരണമായ കമ്പനിയുടെ പക്കല്‍ നിന്നും ഇതിനായി പണം ഈടാക്കണമായിരുന്നു. ദുരന്തബാധിതര്‍ ഒരിക്കലും സമ്പന്നതയുടെ മടിത്തട്ടില്‍ ഉള്ളവരയിരുന്നില്ല. ആയിരുന്നെങ്കില്‍ അവര്‍ക്ക് ഈ ദുരവസ്ഥ വന്നുചേരില്ലായിരുന്നു. ഇതില്‍ സര്‍ക്കാര്‍തല നല്ലൊരു തീരുമാനം വന്നില്ലെങ്കില്‍ ആ പാവങ്ങള്‍ക്ക് വിധിയില്‍ നിന്നും, സര്‍ക്കാരില്‍നിന്നും ഒരേഅവഗണന എന്നും നേരിടേണ്ടിവരും.

അതുപോലെ സര്‍ക്കാര്‍ കാണിക്കുന്ന മറ്റൊരു വിചിത്രമായ കാര്യം ഇതാണ്. പലപ്പോഴും ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ മരിച്ച വ്യക്തികളുടെ കുടുംബങ്ങള്‍ക്ക് 4 തൊട്ട് 6 ലക്ഷം വരെ വിതരണംചെയ്യാറുണ്ട്‌. എന്നാല്‍ ഗുരുതരമായ പരിക്ക് പറ്റിയ വ്യക്തികള്‍ക്ക് 7500 തൊട്ട് 1.5 ലക്ഷം വരെ വിതരണം ചെയ്യാറുള്ളത്. ഇത് പലപ്പോഴും ഒരു വിരോധാഭാസമായാണ് എനിക്ക് തോന്നിയിട്ടുള്ളത്.

കാരണം മറ്റൊന്നുമല്ല പരുക്ക് പറ്റിയ വ്യക്തികള്‍ക്ക് ചികിത്സയുടെ പേരില്‍ ലക്ഷങ്ങള്‍ ചിലവായെക്കും. ഒരുപക്ഷെ അമ്മയുടെ അതല്ലെങ്കില്‍ ഭാര്യയുടെ കെട്ടുതാലി പണയംവച്ചായിരിക്കും ചികിത്സാചെലവുകള്‍ നടത്തുന്നത്. ചികിത്സകഴിഞ്ഞ് ജീവിതത്തിലേക്ക് കടക്കുമ്പോള്‍ ആ സാധാരണകാരന്‍റെ ജീവിതം പലപ്പോഴും മരണത്തെക്കാള്‍ ഭയാനകം ആയിരിക്കും തുടന്നുള്ള ജീവിതം. അതിനാല്‍ തന്നെ മരണത്തിന് നഷ്ടപരിഹാരം നല്‍കുന്നതുപോലെ തന്നെ പരിക്കുപറ്റിയ വ്യക്തികള്‍ക്കും നല്‍കന്ന നഷ്ടപരിഹാരത്തില്‍ ശ്രദ്ധ പുലര്‍ത്താനും ശ്രമിക്കണം.എത്ര ലക്ഷങ്ങള്‍ നല്‍കിയാലും അതൊരിക്കലും ജനങ്ങള്‍ക്ക് കുംഭകോണങ്ങള്‍ പോലെ ഭാരമായിരിക്കില്ല. അങ്ങിനെ ചെയ്തില്ലെങ്കില്‍ ഒരുപക്ഷെ അവരോടു കാണിക്കുന്ന നീതികേടയിരിക്കും.






4 അഭിപ്രായ(ങ്ങള്‍):

  1. എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ നമ്മുടെ രാഷ്ട്രീയ കക്ഷികളെല്ലാം ഒളിച്ചു കളിക്കുകയാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.എന്‍ഡോ സള്‍ഫാന്‍ മാരക വിഷമാണ്.സംശയമില്ല.കീടനാശിനികളെല്ലാം വിഷമാണ്.ഇവിടെ ദുരമൂത്ത ,കൈക്കൂലിക്കാരായ പ്ലാന്‍റേഷന്‍ കോര്‍പ്പൊറേഷനിലെ ഉദ്യോഗസ്ഥരാണ് യഥാര്‍ത്ഥ പ്രതികള്‍.ഏരിയല്‍ സ്പ്രേ നടത്തി ഒരു നാട്ടിലെ വെള്ളവും വായുവും അപ്പാടെ നശിപ്പിച്ചത് അവരാണ്.കീശ നിറയ്ക്കാനുള്ള അവരുടെ ദൂരയാണ്.എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിതര്‍ക്കു നഷ്ടപരിഹാരം കൊടുക്കേണ്ടതും പൂര്‍ണമായി സംരക്ഷിക്കേണ്ടതും പ്ലാന്‍റേഷന്‍ കോര്‍പ്പൊറേഷന്‍റെ ചുമതലയാണ്.കാരണക്കാരെ ശിക്ഷിക്കുകയും വേണം.

    ReplyDelete
    Replies
    1. താങ്കള്‍ പറഞ്ഞത് തീര്‍ച്ചയായും ശരിയാണ്. ഇതില്‍ ഒരാള്‍ കൂടിയുണ്ട് പ്രതിസ്ഥാനത്ത് എന്‍ഡോസള്‍ഫാന്‍ കീടനാശിനി കമ്പനി. പക്ഷെ നമ്മുടെ സര്‍ക്കാര്‍ പ്ലാന്‍റേഷന്‍ കോര്‍പ്പൊറേഷനിലെ ഉദ്യോഗസ്ഥരെയും, കീടനാശിനി കമ്പനിയെയും സംരക്ഷിക്കുക മാത്രമേ ചെയൂ.അവരെ തൊടാന്‍ മടിക്കും. അത് നമ്മുടെ നാടിന്‍റെയും,ജനതയുടെയും തലവിധി.

      Delete
  2. നമുക്ക് കണക്കുകള്‍ നിരത്തി കാര്യം പറയാന്‍ നല്ല രസമാണു....ഇതൊക്കെ നേരിട്ട് കാണണം...അപ്പോള്‍ അറിയാംഅവരനുഭവിക്കുന്ന വേദനയുടെ ആഴം...!!എന്നാലെല്ലാരേയും “ദയാവദം” ചെയ്യാന്‍ വല്ല നിയമവുമുണ്ടോ “നാറിയ സര്‍ക്കാരേ”!!

    ReplyDelete
    Replies
    1. എല്ലാര്ക്കും അവരരുടെ കാര്യം.. വേദനിക്കുന്നവരുടെ ഹൃദയം കാണാന്‍ വളരെ ചുരുക്കം ആള്‍ക്കാര്‍ക്ക് മാത്രമേ സാധിക്കൂ.. രാഷ്ട്രിയത്തില്‍ എത്തിയാല്‍ ഒരാള്‍ക്കും ഇത് കാണുവാന്‍ സാധ്യമല്ല... ഇന്ന് രാഷ്ട്രിയവും ഒരു വ്യവസായം ആണ്.. അവര്‍ നിയന്ത്രിയ്ക്കുന്ന ഈ ഭരണവും

      Delete

Related Posts Plugin for WordPress, Blogger...