മതം വ്യക്തമായ ഒരു രാഷ്ട്രീയമാണ്, മനുഷ്യന്റെ ഭയത്തെയും, പ്രതീക്ഷയേയും, പ്രത്യാശയെയും ചൂഷണം ചെയ്യുന്ന ചൂഷണവര്ഗത്തിന്റെ അധികാരസാഫല്യത്തിനു വേണ്ടിയുള്ള ഉപാധി മാത്രമാണ്, ഒരു മതവും മനുഷ്യരാശിയെ രക്ഷിച്ചതായി/ രക്ഷിക്കാനാവുമെന്ന് തെളിയിക്കാനാവില്ല. എന്നാല്‍ മനുഷ്യവര്‍ഗത്തെ മൂഢതയിലേക്കും, വര്ഗീയവിദ്വേഷത്തിലേക്കും/വര്ഗീയചേരിതിരിവിലേക്കും വളരെ വേഗം നയിക്കുവാന്‍ സാധിക്കുന്നു. ഓരോ മതവും സ്വയം പ്രഖ്യാപിത ദൈവത്തെ സൃഷ്ടിക്കുന്നു, ഈ സ്വയം പ്രഖ്യാപിത സത്യത്തിന്റെ
ആധികാരികതക്കപ്പുറത്ത് സ്വന്തം നിലനില്‍പ്പും, നിക്ഷിപ്തതാല്പര്യങ്ങള്ക്കും മാത്രമാണ് പ്രാധാന്യം, അതിനാല്‍ ഒരു മതവും മറ്റൊരു മതത്തേയും, മതത്തിന്റെ കാഴ്ചപാടുകളെയും അംഗീകരിക്കാനോ പഠിപ്പിക്കുന്നില്ല, ഇവയുടെയെല്ലാം അടിത്തറ ധാരാളം മിത്തുകള്‍ കൊണ്ട് സമ്പന്നമാണ്, അതുകൊണ്ട് തന്നെ മതങ്ങളിലൂടെയുള്ള മനുഷ്യന്റെ രക്ഷയും ഒരു മിത്തായി തുടരും.....
Thursday, 21 August 2014
Subscribe to:
Posts (Atom)